Quantcast

9.29 ലക്ഷം അക്കൌണ്ടുകള്‍ നിരീക്ഷണത്തില്‍, നടപടിയുണ്ടാകുമെന്ന് ജെയ്റ്റ്‍ലി

MediaOne Logo

admin

  • Published:

    25 May 2018 6:11 PM GMT

9.29 ലക്ഷം അക്കൌണ്ടുകള്‍ നിരീക്ഷണത്തില്‍,  നടപടിയുണ്ടാകുമെന്ന് ജെയ്റ്റ്‍ലി
X

9.29 ലക്ഷം അക്കൌണ്ടുകള്‍ നിരീക്ഷണത്തില്‍, നടപടിയുണ്ടാകുമെന്ന് ജെയ്റ്റ്‍ലി

നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ അക്കൌണ്ടുകളില്‍ നിക്ഷേപിച്ചവരില്‍ നിന്നും വരവിലധികം പണം നിക്ഷേപിച്ചവരെ കണ്ടെത്തിയാണ് ആദായ നികുതി വകുപ്പ് നടപടിക്കൊരുങ്ങുന്നത്.  

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് 9.29 ലക്ഷം അക്കൌണ്ടുകള്‍ ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷമതതിലാണെന്നും ഇവക്കെതിരെ നടപടി ഉണ്ടാകുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ അക്കൌണ്ടുകളില്‍ നിക്ഷേപിച്ചവരില്‍ നിന്നും വരവിലധികം പണം നിക്ഷേപിച്ചവരെ കണ്ടെത്തിയാണ് ആദായ നികുതി വകുപ്പ് നടപടിക്കൊരുങ്ങുന്നത്.

വരവില്‍ കവിഞ്ഞ് തുക നിക്ഷേപിച്ച 18 ലക്ഷം അക്കൌണ്ട് ഉടമകളോട് ആദായ നികുതി വകുപ്പ് വിശദീകരണം ചോദിച്ചിരുന്നു. എസ്എംഎസിലൂടെയും ഇ-മെയിലായും വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത 9.29 ലക്ഷം അക്കൌണ്ട് ഉടമകള്‍ക്കെതിരെയാകും നടപടി സ്വീകരിക്കുക. 8.71 ലക്ഷം അക്കൌണ്ട് ഉടമകള്‍ ഇതുവരെയായും തങ്ങളുടെ വിശദീകരണം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളുടെ യഥാര്‍ഥ സംഖ്യ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച നടപടിക്രമങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും മുഴുവന്‍ നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം യഥാര്‍ഥ കണക്ക് പുറത്തുവിടുമെന്നുമായിരുന്നു ജെയ്റ്റ്‍ലിയുടെ മറുപടി.

TAGS :

Next Story