Quantcast

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപിക്ക് തിരിച്ചടി

MediaOne Logo

Subin

  • Published:

    25 May 2018 2:55 AM GMT

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപിക്ക് തിരിച്ചടി
X

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപിക്ക് തിരിച്ചടി

നാലില്‍ മൂന്ന് സീറ്റുകള്‍ എന്‍എസ്‌യു ഐ നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളാണ് എന്‍എസ്‌യു ഐ നേടിയത്. 

ജെഎന്‍യുവിന് പിന്നാലെ ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും എബിവിപിക്ക് തിരിച്ചടി. ആകെയുള്ള നാല് സീറ്റില്‍ പ്രസിഡന്റ് സ്ഥാനം അടക്കം രണ്ട് സീറ്റ് എന്‍.എസ്.യു.ഐ തിരിച്ച് പിടിച്ചു. സെക്രട്ടറി, ജോയിന്‍ സെക്രട്ടറി സ്ഥാനങ്ങള്‍ മാത്രമാണ് എബിവിപിക്ക് നിലനിര്‍ത്താനായത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍എസ്‌യു ഐ ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ പ്രസിഡന്റ് സ്ഥാനം തരിച്ച് പിടിക്കുന്നത്. റോക്കി തുസീദ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്‍എസ്‌യു ഐ കുനാല്‍ സെറാവത് വൈസ് പ്രസിഡന്റായി വിജയം ചൂടി, എബിവിപിയിലെ നികുഞ്ജ് മക്വാന സെക്രട്ടറിയായും പങ്കജ് കേസരി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യം വോട്ടെണ്ണിയപ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്കും എന്‍എസ്‌യു ഐ ആയിരുന്നു ജയിച്ചത്. എ.ബി.വി.പിയുടെ ആവശ്യപ്രകാരം വീണ്ടുംവോട്ടെണ്ണി ഫലം വന്നപ്പോള്‍ സെക്രട്ടറി സ്ഥാനം എബിവിപി നേടി. ഈ ഫലം കൃത്രിമമാണെന്നും അംഗീകരിക്കാനാകില്ലെന്നും ആരോപിച്ച് എന്‍എസ്‌യു ഐ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

2012ലാണ് അവസാനമായി കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍എസ്‌യു ഐ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എന്‍എസ്‌യു വിന്റെ വിജയത്തില്‍ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

Congratulations @nsui on a stellar performance & Pres win in DUSU! Thank students of DU for reposing faith in Congress ideology #NSUIWinsDU https://t.co/amUF6owutt

— Office of RG (@OfficeOfRG) September 13, 2017

TAGS :

Next Story