Quantcast

14കാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച ശേഷം 50,000 രൂപക്ക് വിറ്റു

MediaOne Logo

Jaisy

  • Published:

    26 May 2018 4:51 PM IST

14കാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച ശേഷം 50,000 രൂപക്ക് വിറ്റു
X

14കാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച ശേഷം 50,000 രൂപക്ക് വിറ്റു

മലാഡ് പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്

പതിനാലുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച ശേഷം വീട്ടുവേലക്കായി അമ്പതിനായിരം രൂപക്ക് വിറ്റു. മുംബൈ, മലാഡ് പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഉത്തര്‍പ്രദേശിലെ ബനാറസ് സ്വദേശിനിയായ പെണ്‍കുട്ടി ഡല്‍ഹിയിലെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ ആളാണ് ഇവരെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചത്. എവിടെ വച്ചാണ് വിവാഹം കഴിച്ചതെന്ന് പോലും പെണ്‍കുട്ടിക്ക് ഓര്‍മ്മയില്ല. വിവാഹശേഷം ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ഭര്‍ത്താവ് പെണ്‍കുട്ടിയെ അമ്പതിനായിരം രൂപക്ക് ഒരു സ്ത്രീക്ക് വില്‍ക്കുകയായിരുന്നു. ലിങ്ക് റോഡിലുള്ള മലാഡ് ഹൈറേസിലാണ് ഇവരുടെ താമസം. ഇവിടെ വച്ചും പെണ്‍കുട്ടിക്ക് ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നു. തൊട്ടടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ ഉപദേശപ്രകാരം പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കട്ടിയെ വൈദ്യപരിശോധനക്ക് അയച്ചതായി സീനിയര്‍ ഇന്‍സ്പെക്ടര്‍ സുധീര്‍ മാധിക് അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജോയിന്റെ കമ്മീഷണര്‍ ഓഫ് പൊലീസ് ദേവന്‍ ഭാരതി പറഞ്ഞു.

TAGS :

Next Story