Quantcast

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി നാളെ

MediaOne Logo

Subin

  • Published:

    26 May 2018 6:50 PM IST

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി നാളെ
X

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി നാളെ

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നിര്‍ണ്ണായക ദേശീയ നിര്‍വ്വാഹക സമിതി യോഗം

ബി.ജെ.പിയും ദേശീയ നിര്‍വ്വാഹക സമിതി യോഗം നാളെ ഡല്‍ഹിയില്‍. ഇതിന് മുന്നോടിയായി അജണ്ട നിര്‍ണ്ണയിക്കാന്‍ ഇന്ന് ഉന്നത തലയോഗം ചേരും. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാര്‍ പ്രതിച്ഛായ വര്‍ധിപ്പിക്കല്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നിര്‍ണ്ണായക ദേശീയ നിര്‍വ്വാഹക സമിതി യോഗം. ഈ സാഹചര്യത്തില്‍ പതിവില്‍ നിന്ന് മാറി പാര്‍ട്ടി എംപിമാരെയും എം എല്‍ എ മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ വിശദീകരണം നടത്തിയേക്കും.

സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നപടികളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും. നിര്‍വാഹക സമിതിക്ക് മുന്നോടിയായി ചേരുന്നയോഗത്തില്‍ സംസ്ഥാനത്ത് ബി.ഡി.ജെ.എസ്സിനുള്ള അതൃപ്തികള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

TAGS :

Next Story