Quantcast

മോദി മുസ്‍ലിം വിരുദ്ധന്‍, ഇന്ത്യയാണ് ഏറ്റവും വലിയ ശത്രു: മാലിദ്വീപ് പത്രത്തില്‍ മുഖപ്രസംഗം

MediaOne Logo

Sithara

  • Published:

    26 May 2018 8:00 AM GMT

മോദി മുസ്‍ലിം വിരുദ്ധന്‍, ഇന്ത്യയാണ് ഏറ്റവും വലിയ ശത്രു: മാലിദ്വീപ് പത്രത്തില്‍ മുഖപ്രസംഗം
X

മോദി മുസ്‍ലിം വിരുദ്ധന്‍, ഇന്ത്യയാണ് ഏറ്റവും വലിയ ശത്രു: മാലിദ്വീപ് പത്രത്തില്‍ മുഖപ്രസംഗം

ചൈനയെ പുതിയ സുഹൃത്തായി കാണുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുഖപ്രസംഗത്തിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷം രംഗത്തെത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‍ലിം വിരുദ്ധനാണെന്നും ഇന്ത്യയാണ് ഏറ്റവും വലിയ ശത്രുവെന്നും മാലിദ്വീപ് പത്രത്തിന്‍റെ മുഖപ്രസംഗം. മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനോട് ചായ്‍വുള്ള പത്രമാണ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചത്. ചൈനയെ പുതിയ സുഹൃത്തായി കാണുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

യമീന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. കാശ്മീരില്‍ ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ല. ശ്രീലങ്കയിലെ തമിഴ് തീവ്രവാദികള്‍ക്ക് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നു. തീവ്ര ഹിന്ദുത്വ നിലപാടാണ് മോദി പിന്തുടരുന്നതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.

മുഖപ്രസംഗത്തിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷം രംഗത്തെത്തി. പ്രസി‍ഡന്‍റിന്‍റെ ഓഫീസില്‍ നിന്നും അനുമതി ലഭിച്ച ശേഷമാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുന്നതെന്ന് മുഖ്യപ്രതിപക്ഷമായ മാലിദ്വീപ് ഡമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. മുഖപ്രസംഗത്തെ മുന്‍പ്രസിഡന്‍റുമാരായ മുഹമ്മദ് നഷീദും അബ്ദുല്‍ ഗയൂമും അപലപിച്ചു. മാലിദ്വീപുകാര്‍ ഇന്ത്യയെ ശത്രുവായി കാണുന്നില്ല. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ധാരാളമായി വിദേശ പര്യടനം നടത്തുന്ന മോദി ഇതുവരെ ഇന്ത്യയുടെ അയല്‍ രാജ്യമായ മാലിദ്വീപ് സന്ദര്‍ശിച്ചിട്ടില്ല. മോദിക്കും രാജ്യത്തിനുമെതിരെയുള്ള പരാമര്‍ശത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

TAGS :

Next Story