Quantcast

തെരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്ന് കോടതി

MediaOne Logo

Jaisy

  • Published:

    26 May 2018 7:13 PM IST

തെരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്ന് കോടതി
X

തെരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്ന് കോടതി

ഭാര്യയുടെ സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്ന കാര്യവും കോടതി നിര്‍ബന്ധമാക്കി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഭാര്യയുടെ സ്വത്തിന്റെ ഉറവിടവും മക്കളുടെ സ്വത്ത് വിവരങ്ങളും സമര്‍പ്പിക്കണം. സന്നദ്ധ സംഘടനയായ ലോക് പ്രഹാരിയുടെ ഹരജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

എംപിമാരുടെയും എംഎല്‍എമാരുടെയും അനധികൃത സ്വത്ത് സമ്പാദനം തടയുക ലക്ഷ്യം വച്ച് അഴിമതിക്കെതിരായ പോരാട്ടം തുടരുന്ന സന്നദ്ധ സംഘടനയായ ലോക് പ്രഹാരിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം ഭാര്യ, മക്കള്‍, ആശ്രിതര്‍ എന്നിവരുടെ സമ്പത്ത് വെളിപ്പെടുത്തണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. സ്വത്തിനോടൊപ്പം വരുമാന ഉറവിടവും വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ജെ ചലമേശ്വര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങയ ബഞ്ചിന്റെതാണ് നിര്‍ണായക വിധി. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അനധികൃത സ്വത്ത് സമ്പാദനം നടക്കാറുണ്ട്. ഇത് തടയാന്‍ സ്വത്തുവകകള്‍ക്കൊപ്പം ഉറവിടം കൂടി വ്യക്തമാക്കുന്നത് കൊണ്ട് സാധിക്കുമെന്നും കോടതി പറഞ്ഞു. നിയമത്തില്‍ ഭേദഗതിക്ക് അവകാശം പാര്‍ലമെന്റിന് മാത്രമാണെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ പറഞ്ഞു.

TAGS :

Next Story