Quantcast

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും

MediaOne Logo

Sithara

  • Published:

    27 May 2018 7:15 AM GMT

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും
X

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും

നാളെ വൈകിട്ട് 5 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. 12 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക.

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. 12 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുക. മനോഹര്‍ പരീക്കര്‍ ഇന്ന് പ്രതിരോധമന്ത്രിസ്ഥാനം രാജിവെക്കും. നാല്‍പത് അംഗനിയമസഭയില്‍ 13 സീറ്റുകള്‍ നേടിയ ബിജെപി 3 വീതം എംഎല്‍എമാര്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയുടെയും ഗോവാ ഫോര്‍വേഡ് പാര്‍ട്ടിയുടെയും 2 സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെയാണ് അധികാരമുറപ്പിച്ചത്.

നാളെ വൈകിട്ട് 5 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. 12 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക.

എംജിപിയുടെയും ജിഎഫ്പിയുടെയും രണ്ട് വീതം മന്ത്രിമാരും നാളെ അധികാരമേല്‍ക്കും. ഇതോടൊപ്പം പിന്തുണക്കുണ രണ്ട് സ്വതന്ത്രന്‍മാരും മന്ത്രിസഭയില്‍ അംഗമാകും. എംജിപിയുടെ സുധിന്‍ ദവലികാര്‍ ഉപമുഖ്യമന്ത്രിയാകും. ജിഎഫ്പിയുടെ വിജയ് സര്‍ദേശായി നഗര-വികസനകാര്യ ചുമതലയുള്ള മന്ത്രിയാകും. മുഖ്യമന്ത്രിയടക്കം 6 മന്ത്രിസ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിക്കും.

ബിജെപി സ്ഥാനാര്‍ഥി 6800ല്‍ അധികം വോട്ടുകള്‍ക്ക് വിജയിച്ച മപൂസ നിയോജകമണ്ഡലത്തില്‍ നിന്ന് പരീക്കര്‍ നിയമസഭയിലേക്ക് മത്സരിക്കും. മപൂസയില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി ഫ്രാന്‍സിസ്കോക്ക് രാജ്യസഭ എംപി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story