Quantcast

ജെഎന്‍യുവിലെ ജിഎസ്‌കാഷ് സമിതി പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം

MediaOne Logo

Subin

  • Published:

    27 May 2018 10:37 AM GMT

ജെഎന്‍യുവിലെ ജിഎസ്‌കാഷ് സമിതി പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം
X

ജെഎന്‍യുവിലെ ജിഎസ്‌കാഷ് സമിതി പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം

വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ ലൈംഗീക ചൂഷണം തടയുക ലക്ഷ്യം വച്ച് ജെഎന്‍യുവില്‍ രൂപീകരിച്ച സ്വതന്ത്ര സമിതിയാണ് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റി

ജെഎന്‍യുവിലെ ജിഎസ്‌കാഷ് സമിതി ഇല്ലാതാക്കി ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനുള്ള സ്വതന്ത്ര സമിതിയാണ് ജിഎസ്‌കാഷ്. സമിതി ഇല്ലാതാകുന്നതോടെ നിലവിലെ പരാതികള്‍ അട്ടിമറിക്കാനാണ് സര്‍വകലാശാലയുടെ നീക്കമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ ലൈംഗീക ചൂഷണം തടയുക ലക്ഷ്യം വച്ച് ജെഎന്‍യുവില്‍ രൂപീകരിച്ച സ്വതന്ത്ര സമിതിയാണ് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 4 വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തെരഞ്ഞെടുക്കുന്ന ഒരു അധ്യാപക പ്രതിനിധി, ഒരു അഭിഭാഷകന്‍, അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധി, എന്‍ജിഒ പ്രതിനിധി തുടങ്ങിയവര്‍ അടങ്ങുന്നതാണ് ജിഎസ്‌കാഷ്.

കാമ്പസിന് പുറത്ത് നിന്നുള്ള പരാതികള്‍ പോലും സ്വീകരിക്കാന്‍ അധികാരമുള്ള സമിതിയാണിത്. ഇത്തരമൊരു സമിതിയെ ഇല്ലാതാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശത്തിനൊപ്പം നിലവിലെ പരാതികള്‍ അട്ടിമറിക്കുക എന്ന ലക്ഷം കൂടിയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ബുധനാഴ്ചയാണ് ജിഎസ്‌കാഷ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്.

പുതിയ ഇന്റേണല്‍ കംപ്ലെയിന്‌സ് കമ്മിറ്റിയില്‍ ഒമ്പതില്‍ അഞ്ച് പ്രതിനിധികള്‍ സര്‍വകലാശാല അധികൃതര്‍ നിയമിക്കുന്നവരായിരിക്കും എന്നാണ് വിവരം. ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്തയുടെ ഭാര്യയുടെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ എന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധിയും പുതിയ കമ്മിറ്റിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story