ദുരഭിമാനകൊല: കേന്ദ്രസര്‍ക്കാരിന്‍റെ നിസംഗതക്കെതിരെ സുപ്രിംകോടതി

ദുരഭിമാനകൊല: കേന്ദ്രസര്‍ക്കാരിന്‍റെ നിസംഗതക്കെതിരെ സുപ്രിംകോടതി
കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്രം നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ദുരഭിമാനകൊല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രിംകോടതി. നിയമവിരുദ്ധമായാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം നിസ്സംഗത തുടരുകയാണെന്ന് കോടതി വിമര്‍ശിച്ചു. ഇത്തരം കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്രം നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പ്രായപൂര്‍ത്തിയായവരുടെ വിവാഹക്കാര്യത്തില്‍ ഇടപെടാന്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഖാപ് പഞ്ചായത്തിന്റെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്നും ഇതിനെ വിലക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതിനെ എതിര്‍ക്കാന്‍ രക്ഷിതാക്കള്‍ക്കോ ഖാപ്പ് പഞ്ചായത്തുകള്‍ക്കോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
മിശ്രവിവാഹിതരായ യുവതി യുവാക്കളെ വിളിച്ചുവരുത്തി നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഖാപ്പ് പഞ്ചായത്തുകള്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മിശ്രവിവാഹങ്ങളുടെ പേരില്‍ വ്യാപകമായി ദുരഭിമാനക്കൊലകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം.
Adjust Story Font
16

