Quantcast

ഉത്തര്‍‌പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

MediaOne Logo

admin

  • Published:

    27 May 2018 5:22 PM IST

ഉത്തര്‍‌പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
X

ഉത്തര്‍‌പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വിവാദ നായകനായ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൌതേലക്ക് സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലംമാറ്റം.

16 ജില്ലാ മജിസ്ട്രേറ്റുമാര്‍ ഉള്‍പ്പെടെ 37 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് തൊട്ടുപിന്നാലെയാണ് ഐഎഎസ് തലത്തില്‍ വലിയ അഴിച്ചുപണിക്ക് യോദി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്.

ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വിവാദ നായകനായ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൌതേലക്ക് സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലംമാറ്റം. ദേവിപട്ടണത്തിലെ ഡിവിഷണല്‍ കമ്മീഷണറായിട്ടാണ് ഇദ്ദേഹത്തിന്‍റെ നിയമനം.

TAGS :

Next Story