Quantcast

പശ്ചിമബംഗാള്‍ സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രകമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ജഗ്മതി സാംഗ്‍വാന്‍

MediaOne Logo

admin

  • Published:

    28 May 2018 1:40 AM IST

പശ്ചിമബംഗാള്‍ സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രകമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ജഗ്മതി സാംഗ്‍വാന്‍
X

പശ്ചിമബംഗാള്‍ സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രകമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ജഗ്മതി സാംഗ്‍വാന്‍

പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രക്കമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് സി.പി.എമ്മില്‍ നിന്ന് പുറത്തുപോയ  മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സംഗ്വാന്‍

പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രക്കമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് സി.പി.എമ്മില്‍ നിന്ന് പുറത്തുപോയ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സംഗ്വാന്‍. കേന്ദ്രക്കമ്മിറ്റിയുടെ ഭൂരിപക്ഷ അഭിപ്രായം ബംഗാള്‍ ഘടകം പാര്‍ട്ടി നയം ലംഘിച്ചുവെന്നായിരുന്നെങ്കിലും അത് കണക്കിലെടുക്കാതെയാണ് അന്തിമ രേഖ പി.ബി തയ്യാറാക്കിയതെന്നും ജഗ്മതി സംഗ്വാന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാര്‍ട്ടി നയം ലംഘിച്ചു എന്ന് രേഖയില്‍ വന്നാല്‍ രാജി വെയ്ക്കുമെന്ന് സൂര്യകാന്ത മിശ്രയും ബിമന്‍ ബോസും ഭീഷണിപ്പെടുത്തിയതായി ജഗ്മതി സംഗ്വാന്‍ ആരോപിച്ചു.

പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നയം തെറ്റിച്ച് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയ സംസ്ഥാന ഘടകത്തോട് മൃദു സമീപനം സ്വീകരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പൊളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷ അഭിപ്രായം അവതരിപ്പിച്ചിരുന്നു. ഇതില്‍ പറഞ്ഞിരുന്നത് ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടിയുടെ രാഷ്ട്രീയ നയത്തിന്‍റെ ലംഘനമാണെന്നായിരുന്നു. പി.ബിയിലെ ന്യൂനപക്ഷ അഭിപ്രായവും ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചു. അതില്‍ പറഞ്ഞത് കോണ്‍ഗ്രസ് ബന്ധം കേന്ദ്രക്കമ്മിറ്റി തീരുമാനത്തിന് അനുസൃതമായിരുന്നില്ല എന്നു മാത്രമാണ്. പി.ബിയുടെ ഭൂരിപക്ഷ അഭിപ്രായം അംഗീകരിച്ചാല്‍ രാജിവെയ്ക്കുമെന്ന് പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും ഭീഷണിപ്പെടുത്തി. എന്നിട്ടും കേന്ദ്രക്കമ്മിറ്റിയിലെ മൂന്നില്‍ രണ്ടിലധികം അംഗങ്ങളും പി.ബിയിലെ ഭൂരിപക്ഷ അഭിപ്രായത്തെ പിന്തുണച്ചു. പക്ഷേ പി.ബി ചേര്‍ന്ന തയ്യാറാക്കിയ അന്തിമ രേഖയില്‍ ന്യൂനപക്ഷത്തിന്‍റെ അഭിപ്രായമായ കേന്ദ്രക്കമ്മിറ്റി തീരുമാനത്തിന് അനുസൃതമായിരുന്നില്ല എന്ന പരാമര്‍ശമാണുണ്ടായിരുന്നത്. അതായത് പാര്‍ട്ടിയുടെ രാഷ്ട്രീയ നയം തെറ്റിച്ചതിനുള്ള നടപടി ബംഗാള്‍ ഘടകത്തിന് നേരിടേണ്ടി വരില്ല. അക്ഷരാര്‍ത്ഥത്തില്‍ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി ചെയര്‍മാനും കേന്ദ്രക്കമ്മിറ്റിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നേതൃത്വം അതിന് കീഴടങ്ങുകയുമാണുണ്ടായതെന്ന ഗുരുതരമായ ആരോപണമാണ് ജഗ്മതി സംഗ് വാന്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിയ്ക്കുന്നത്.

TAGS :

Next Story