Quantcast

മനുഷ്യ കവചത്തിന് പുരസ്‌കാരം; മനുഷ്യാവകാശങ്ങളോട് ഇന്ത്യക്കുള്ള അവജ്ഞ വെളിവാക്കുന്നതാണെന്ന് ആംനസ്റ്റി

MediaOne Logo

Ubaid

  • Published:

    28 May 2018 3:15 AM GMT

മനുഷ്യ കവചത്തിന് പുരസ്‌കാരം; മനുഷ്യാവകാശങ്ങളോട് ഇന്ത്യക്കുള്ള അവജ്ഞ വെളിവാക്കുന്നതാണെന്ന് ആംനസ്റ്റി
X

മനുഷ്യ കവചത്തിന് പുരസ്‌കാരം; മനുഷ്യാവകാശങ്ങളോട് ഇന്ത്യക്കുള്ള അവജ്ഞ വെളിവാക്കുന്നതാണെന്ന് ആംനസ്റ്റി

ഫറൂഖ് അഹ്മദ് ദര്‍ എന്ന കാശ്മീരി യുവാവിനെ സൈനിക വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച മേജര്‍ ഗൊഗോയ്ക്ക് പ്രശംസ പുരസ്‌കാരം നല്‍കി ആദരിച്ചതിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്.

കാശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ഉപയോഗിച്ച മേജര്‍ ഗൊഗോയിയെ പുരസ്‌കാരം നല്‍കി ആദരിച്ചത് മനുഷ്യാവകാശങ്ങളോട് ഇന്ത്യക്കുള്ള അവജ്ഞ വെളിവാക്കുന്നതാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. അവാര്‍ഡ് ദാനം മേജര്‍ ഗൊഗോയ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ ഉദാത്തവല്‍കരിക്കുന്നതാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. അതേസമയം കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നേരിട്ടുള്ള ശിപാര്‍ശപ്രകാരമാണ് അവാര്‍ഡ് ദാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫറൂഖ് അഹ്മദ് ദര്‍ എന്ന കാശ്മീരി യുവാവിനെ സൈനിക വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച മേജര്‍ ഗൊഗോയ്ക്ക് പ്രശംസ പുരസ്‌കാരം നല്‍കി ആദരിച്ചതിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. മനുഷ്യാവകാശങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ വെച്ച് പുലര്‍ത്തുന്ന അവജ്ഞതയുടെ ഉദാഹരണമാണ് പുരസ്‌കാര ദാനമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അസ്‌കര്‍ പട്ടേല്‍ വിമര്‍ശിച്ചു. എന്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയാലും ശിക്ഷിക്കപ്പെടില്ലെന്ന അപകടകരമായ സന്ദേശമാണ് ഇത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. മേജര്‍ ഗൊഗോയ്‌ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതിന് മുമ്പ് തന്നെ നല്‍കിയ പുരസ്‌കാരത്തിലൂടെ മനുഷ്യാവകാശ ലംഘനങ്ങളെയും, ക്രൂരതകളെയും സൈന്യം മഹത്വവത്കരിക്കുകയാണെന്നും ആംനസ്റ്റി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. അതേസമയം മേജര്‍ ഗൊഗോയ്ക്ക് നല്‍കിയ പുരസ്‌കാരം കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ മനുഷ്യ കവചമായി ഉപയോഗിച്ച ദൃശ്യങ്ങള്‍ ഏപ്രില്‍ പതിമൂന്നിന് പുറത്ത് വന്ന ഉടനെ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചാതുയം സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story