Quantcast

കശ്മീരില്‍ വീണ്ടും വെടിവെപ്പ്; ഒരു മരണം

MediaOne Logo

admin

  • Published:

    28 May 2018 7:44 AM GMT

കശ്മീരില്‍ വീണ്ടും വെടിവെപ്പ്; ഒരു മരണം
X

കശ്മീരില്‍ വീണ്ടും വെടിവെപ്പ്; ഒരു മരണം

വെടിവെപ്പില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു.3 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ പ്രായപൂര്‍ത്തിയെത്താത്ത......

കശ്മീരിലെ കുപുവര ജില്ലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നും സുരക്ഷ സേനയുടെ വെടിവെപ്പ്. വെടിവെപ്പില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുപുവാര ജില്ലയിലെ ഹന്ദ്വാരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. പുതിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് വിഘടിത നേതാക്കള്‍ നാളെ കശ്മീരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബുധനാഴ്ചയാണ്, കുപുവാര ജില്ലയിലെ ഹന്ദ്വാരയില്‍ പതിനാറ് വയസുകാരിയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ സുരക്ഷ സേന വെടിയുതിര്‍ക്കുകയും സ്ത്രീ അടക്കം നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കുപുവാര ജില്ലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയായിരുന്നു. ഇന്ന് ജുമുഅ നമസ്കാരത്തിന് ശേഷം പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ വിഘടിത നേതാവ് സയ്യിദ് അലി ഷാ ഗീലാനി അടക്കമുള്ള നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഹന്ദ്വാരക്ക് സമീപമുള്ള നത്നുസ ഗ്രാമത്തില്‍ നടന്ന പ്രതിഷേധം സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലായി മാറി. തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പതിനെട്ട് വയസുകാരനായ ആരിഫ് ഹുസ്സൈന്‍ ദര്‍ ആണ് മരിച്ചത്. ആരിഫ് ഹുസ്സൈന്റെ മരണത്തോടെ, സുരക്ഷ സേനക്കെതിരായ പ്രതിഷേധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ഹര്‍ത്താലാചരിക്കാന്‍ വിമത നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനിയും, യാസീന്‍ മാലിക്കും ആഹ്വാനം ചെയ്തു.

അതേസമയം, സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി ഉയര്‍ത്തിയ പെണ്‍കുട്ടിയും, പിതാവും കുറേ ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിലാണ്. ഏപ്രില്‍ പന്ത്രണ്ട് മുതലാണ് പെണ്‍കുട്ടി കസ്റ്റഡിയിലായത്. സൈന്യത്തെ കുറ്റവിമുക്തമാക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കസ്റ്റഡിയില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് ചിത്രീകരിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിട്ടിട്ടുണ്ട്. പെണ്‍കുട്ടിയെയും, പിതാവിനെയും ബന്ധപ്പെടാനുള്ള അവസരം പൊലീസ് നിഷേധിക്കുന്നതായി ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തി.

TAGS :

Next Story