കന്നഡ സീരിയല്‍ താരങ്ങളായ രചനയും ജീവനും വാഹനാപകടത്തില്‍ മരിച്ചു

കന്നഡ സീരിയല്‍ താരങ്ങളായ രചനയും ജീവനും വാഹനാപകടത്തില്‍ മരിച്ചു
നിര്‍ത്തിയിട്ടിരിക്കുന്ന ട്രാക്റ്ററില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു
കന്നട മിനി സ്ക്രീന്‍ താരം രചനയും ജീവനും വാഹനാപകടത്തില്‍ മരിച്ചു. മഗഡിയിലുണ്ടായ വാഹനാപകടത്തിലാണ് ഇവര്‍ മരിച്ചത്. ജീവനാണ് വണ്ടി ഓടിച്ചിരുന്നത്. മഹാനദി, മധുബാല, ത്രിവേണി സംഗമ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച താരമാണ് രചന(23). രചനയും ജീവനും(25) ഒരുമിച്ച് നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രാക്റ്ററില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു.
കാറില്‍ മഹാനദി സീരിയലിലെ അഞ്ച് താരങ്ങളും ഉണ്ടായിരുന്നു. രഞ്ജിത്ത, ഉത്തം, ഹോനേഷ്, കാര്‍ത്തിക്. എറിക് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ത്തികിന്റെ പിറന്നാള്‍ ദിവസമായിരുന്നു ഇന്ന്. കുക്കെ സുബ്ബരാമയ്യ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു സംഘം.
Adjust Story Font
16

