Quantcast

മുന്‍ മുഖ്യമന്ത്രിമാരുടെ പെന്‍ഷന്‍ ഏഴ് മടങ്ങ് വര്‍ധിപ്പിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

MediaOne Logo

admin

  • Published:

    28 May 2018 9:05 PM GMT

പ്രതിമാസം 26,000 രൂപയാണ് നിലവിലുള്ള പെന്‍ഷന്‍. ഇത് 1.70 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ട് ലക്ഷം രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് .....

മുന്‍‌ മുഖ്യമന്ത്രിമാരുടെ പെന്‍ഷന്‍ ഏഴ് മടങ്ങ് വര്‍ധിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം. പ്രതിമാസം 26,000 രൂപയാണ് നിലവിലുള്ള പെന്‍ഷന്‍. ഇത് 1.70 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ട് ലക്ഷം രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളം. കേന്ദ്രത്തിലോ സംസ്ഥാനത്തിലോ പിന്നീട് മന്ത്രി സ്ഥാനം വഹിക്കുന്നവര്‍ക്ക് പുതുക്കിയ പെന്‍ഷന്‍ ലഭിക്കുകയില്ല.

ബിജെപി നേതൃത്വത്തിലുള്ള ശിവരാജ് സിങ് ചൌഹാന്‍ മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പ്രതിപക്ഷ നിരയിലെ പ്രബലരായ കോണ്‍ഗ്രസ് പോലും തയ്യാറായിട്ടില്ലെന്നതാണ് രസകരമായ വസ്തുത. ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്നും എന്നാല്‍ തന്‍റെ ഭാവി സുരക്ഷിതമാക്കാനാകും ചൌഹാന്‍ തിരക്കിട്ട് ഇത് നടപ്പിലാക്കുന്നതെന്നുമാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അരുണ്‍ യാദവ് ഇതിനോട് പ്രതികരിച്ചത്.

TAGS :

Next Story