'രാഹുല്‍ മത്സരിക്കാന്‍ പോകുന്നത് റഷ്യയിലോ ഇന്തോനേഷ്യയിലോ?' പരിഹാസവുമായി സ്മൃതി ഇറാനി

'രാഹുല്‍ മത്സരിക്കാന്‍ പോകുന്നത് റഷ്യയിലോ ഇന്തോനേഷ്യയിലോ?' പരിഹാസവുമായി സ്മൃതി ഇറാനി
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നിരുന്നു. ഇന്ത്യ ടുഡേ ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍, രാഹുലിന്റെ ട്വീറ്റുകള്‍ക്ക് റീ ട്വീറ്റ് ചെയ്യുന്നത് ഭൂരിഭാഗവും..
രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം കൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണ് സ്മൃതി ഇറാനിയുടെ പരിഹാസം.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നിരുന്നു. ഇന്ത്യ ടുഡേ ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍, രാഹുലിന്റെ ട്വീറ്റുകള്‍ക്ക് റീ ട്വീറ്റ് ചെയ്യുന്നത് ഭൂരിഭാഗവും വ്യാജ അക്കൗണ്ടുകളാണെന്ന സംശയം ഉന്നയിച്ച് എഎന്‍ഐ റിപ്പോര്‍ട്ടും പുറത്ത് വന്നു. റീട്വീറ്റ് ചെയ്യുന്നതില്‍ ഭൂരിഭാഗവും റഷ്യ, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്നും ഇവയില്‍ ഭൂരിഭാഗവും വ്യാജ അക്കൌണ്ടുകളാണെന്നുമായിരുന്നു എഎന്‍ഐ റിപ്പോര്‍ട്ട്.
ഇതേതുടര്‍ന്നാണ് സ്മൃതി ഇറാനി പരിഹാസവുമായി രംഗത്തെത്തിയത്. 'രാഹുല്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത് റഷ്യയിലോ കസാക്കിസ്ഥാനിലോ ഇന്തോനേഷ്യയിലോ ആണോ..' എന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വിറ്ററിലൂടെയുള്ള പരിഹാസം. എന്നാല്‍ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.
Perhaps @OfficeOfRG planning to sweep polls in Russia, Indonesia & Kazakhstan ?? #RahulWaveInKazakh https://t.co/xVanl2mKGh https://t.co/Yhl1oAGqOg
— Smriti Z Irani (@smritiirani) October 21, 2017
Adjust Story Font
16

