ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ജീന്‍സിനും സ്ലീവ്‍ലെസ് ടോപ്പിനും വിലക്ക്

ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ജീന്‍സിനും സ്ലീവ്‍ലെസ് ടോപ്പിനും വിലക്ക്
ആര്‍ആര്‍ നഗറിലുള്ള ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
മെട്രോ നഗരമായ ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ജീന്‍സ്, മിനി സ്കര്‍ട്ട്, സ്ലീവ്‍ലെസ് എന്നിവ ധരിച്ച് പ്രവേശിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആര്‍ആര്‍ നഗറിലുള്ള ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സാരിയും ചുരിദാറും ധരിച്ച് മാത്രമേ സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കാവൂ. ഡ്രസ് കോഡ് സംബന്ധിച്ച് വ്യക്തമായ നോട്ടീസ് ക്ഷേത്രപ്രവേശനകവാടത്തില്‍ പതിച്ചിട്ടുണ്ട്. 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ കാലുകള്‍ മറഞ്ഞുകിടക്കുന്ന വിധത്തിലുള്ള ഉടുപ്പുകള്‍ ധരിക്കണമെന്നും നോട്ടീസില്‍ പറയുന്നു. സ്ത്രീകള്‍ മുടിയഴിച്ചിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും നോട്ടീസില്‍ പറയുന്നുണ്ട്. പാശ്ചാത്യ വസ്ത്രങ്ങള്‍ക്കെല്ലാം ഇവിടെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബര്‍മുഡ, ലോ വെയ്സ്റ്റ് ജീന്‍സ്, ഇറക്കം കുറഞ്ഞ ടീ ഷര്‍ട്ടുകള്‍ എന്നിവയെല്ലാം ഇതില്‍ പെടും.
ഈ നിയമങ്ങളൊന്നും പുതിയതല്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി നിലവിലുള്ളതാണെന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു. വിശ്വാസികള്‍ ക്ഷേത്രത്തിന്റെ സംസ്കാരം പിന്തുടരണമെന്ന് ക്ഷേത്രം ട്രസ്റ്റ് അംഗമായ ഹായഗ്രീവ ആചാര്‍ പറഞ്ഞു. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികള്‍ രംഗത്തു വന്നിട്ടുണ്ട്.
Adjust Story Font
16

