Quantcast

അതിര്‍ത്തിയില്‍ വേലി: രാജ്നാഥിന്റേത് വാചകക്കസര്‍ത്തെന്ന് കോണ്‍ഗ്രസ്

MediaOne Logo

Ubaid

  • Published:

    29 May 2018 11:47 AM GMT

അതിര്‍ത്തിയില്‍ വേലി: രാജ്നാഥിന്റേത് വാചകക്കസര്‍ത്തെന്ന് കോണ്‍ഗ്രസ്
X

അതിര്‍ത്തിയില്‍ വേലി: രാജ്നാഥിന്റേത് വാചകക്കസര്‍ത്തെന്ന് കോണ്‍ഗ്രസ്

ജയ്സാല്‍മീര്‍ സന്ദര്‍ശിച്ച് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ശേഷമായിരുന്നു ഇന്ത്യ പാക് അതിര്‍ത്തിയിലെ 3324 കിലോമീറ്റര്‍ ദൂരം പൂര്‍ണമായി വേലി കെട്ടിത്തിരിക്കുമെന്ന് രാജ്നാഥ് സിങ്ങ് പ്രഖ്യാപിച്ചത്

പാകിസ്താനുമായുള്ള ഇന്ത്യയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും വേലി കെട്ടിത്തിരിക്കുമെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന കയ്യടിനേടാനുള്ള വാചകക്കസര്‍ത്ത് മാത്രമാണെന്ന് കോണ്‍ഗ്രസ്. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ രംഗത്തു വന്നത്. രാജസ്ഥാനില്‍ ജയ്സാല്‍മീറിലെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രാജ്നാഥ് സിങ്ങ് അതിര്‍ത്തിയില്‍ വേലി കെട്ടുമെന്ന പ്രസ്താവന ന‌ടത്തിയത്.

ജയ്സാല്‍മീര്‍ സന്ദര്‍ശിച്ച് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ശേഷമായിരുന്നു ഇന്ത്യ പാക് അതിര്‍ത്തിയിലെ 3324 കിലോമീറ്റര്‍ ദൂരം പൂര്‍ണമായി വേലി കെട്ടിത്തിരിക്കുമെന്ന് രാജ്നാഥ് സിങ്ങ് പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കയ്യടിനേടാനുള്ള വാചകക്കസര്‍ത്ത് മാത്രമാണ് രാജ്നാഥ് സിങ്ങിന്റേതെന്ന് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമരീന്ദര്‍സിങ്ങ് പ്രതികരിച്ചു. ഇന്ത്യ പാക് അതിര്‍ത്തി നിലവില്‍ പൂര്‍ണമായും വേലികെട്ടിത്തിരിച്ചിട്ടുണ്ടെന്നും അതിനാല്‍ ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം അസംബന്ധമാണെന്നും അമരീന്ദര്‍സിങ്ങ് പറഞ്ഞു. ഇരുവശങ്ങളിലും വേലിയും അതിനു നടുവില്‍ നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലവും ഉള്ള സുരക്ഷാ സംവിധാനമാണ് നിലവിലുള്ളത്. എന്നിട്ടും രാജ്നാഥ് സിങ്ങ് രാഷ്ട്രീയനേട്ടത്തിനായി ഈ വാടകമടി നടത്തുന്നത് പഞ്ചാബിലെ ഭരണകക്ഷിയും ബി.ജെ.പിയുടെ സഖ്യകക്ഷിയുമായ ശിരോമണി അകാലിദളുമായി ചേര്‍ന്നാണെന്നും അമരീന്ദര്‍സിങ്ങ് ആരോപിച്ചു.

TAGS :

Next Story