Quantcast

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിനായി സര്‍ക്കാര്‍‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

MediaOne Logo

Jaisy

  • Published:

    29 May 2018 11:00 AM GMT

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിനായി സര്‍ക്കാര്‍‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍
X

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിനായി സര്‍ക്കാര്‍‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്

രാഷ്ട്രീയ പാര്‍ട്ടികളുടെയോ ചിഹ്നങ്ങളുടെയോ പ്രചാരണത്തിനായി സര്‍ക്കാര്‍‍ സംവിധാനങ്ങളും പൊതുസ്ഥലങ്ങളും പൊതു ഖജനാവിലെ പണവും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിര്‍ദേശം ലംഘിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ പ്രചാരണത്തിനായി ഖജനാവിലെ പണം ഉപോയോഗിക്കുന്നത് തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസഥാനത്തിലാണ് കമ്മീഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പാര്‍ട്ടിയുടെയോ ചിഹ്നത്തിന്റെയോ പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസ്ഥലങ്ങളും ഖജനാവിലെ പണവും ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ലംഘിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം സസ്പെന്‍ഡ് ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ഉടനീളം മുന്‍ ബി.എസ്.പി സര്‍ക്കാര്‍ സ്ഥാപിച്ച പാര്‍ക്കുകളില്‍ ഉടനീളം ആനകളുടെ പ്രതിമകള്‍ ഉള്ളതിനാല്‍ ആന ബി.എസ്.പിയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഈ ഹരജിയില്‍ പിന്നീട് പ്രത്യേകം വാദം കേള്‍ക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

TAGS :

Next Story