Quantcast

ഫാഷിസത്തിനും മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധത്തിന്

MediaOne Logo

Sithara

  • Published:

    29 May 2018 7:08 PM GMT

ഫാഷിസത്തിനും മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധത്തിന്
X

ഫാഷിസത്തിനും മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധത്തിന്

നാളെ മുതൽ പതിനെട്ടാം തിയതി വരെ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

രാജ്യത്ത് തുടരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങൾക്കും മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ വെൽഫെയർ പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന്. നാളെ മുതൽ പതിനെട്ടാം തിയതി വരെ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 18ന് ഡൽഹിയിൽ പാർലമെന്‍റ് മാർച്ച് നടത്തും.

പരിപാടികളിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് വെൽഫയർ പാർട്ടി ദേശീയ പ്രസിഡന്‍റ് എസ്ക്യുആര്‍ ഇല്യാസ്‌ പറഞ്ഞു. ബി ആർ അംബേദ്കറിന്‍റെ പേര് മാറ്റാനുള്ള യോഗി സർക്കാർ തീരുമാനം അംബേദ്കറിനോട് തന്നെയുള്ള വഞ്ചനയാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷൻ കുറ്റപ്പെടുത്തി.

TAGS :

Next Story