Quantcast

ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കസ്റ്റഡിയില്‍

MediaOne Logo

Sithara

  • Published:

    29 May 2018 4:16 PM GMT

ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കസ്റ്റഡിയില്‍
X

ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കസ്റ്റഡിയില്‍

കുല്‍ദീപ് സിങ് സെന്‍ഗാറിനെ സിബിഐയാണ് കസ്റ്റഡിയിലെടുത്തത്

ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കസ്റ്റഡിയില്‍. കുല്‍ദീപ് സിങ് സെന്‍ഗാറിനെ സിബിഐയാണ് കസ്റ്റഡിയിലെടുത്തത്.

കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്തുകൊണ്ട് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഇന്നലെ കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

പരാതിപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എംഎല്‍എക്കെതിരെ നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ഒരാഴ്ച്ച കഴിഞ്ഞാണ് എംഎല്‍എക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂട്ട ആത്മഹത്യാ ശ്രമത്തിന് പിന്നാലെ യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. തുടര്‍ന്ന് പ്രതിഷധം ശക്തമായതോടെയാണ് കേസ് സിബിഐക്ക് വിടാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.

TAGS :

Next Story