Quantcast

തന്നെ കടിച്ച മൂര്‍ഖനെ കര്‍ഷകന്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടു

MediaOne Logo

admin

  • Published:

    29 May 2018 3:15 PM GMT

തന്നെ കടിച്ച മൂര്‍ഖനെ കര്‍ഷകന്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടു
X

തന്നെ കടിച്ച മൂര്‍ഖനെ കര്‍ഷകന്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടു

ലഹംഗ്ബാര ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്

പാമ്പ് കടിച്ചാല്‍ എന്തു ചെയ്യും, ജീവന്‍ രക്ഷിക്കാന്‍ ആദ്യം തന്നെ ആശുപത്രിയിലേക്ക് ഓടും അല്ലേ... പോരാത്തതിന് പാമ്പിനെ കയ്യില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലുകയും ചെയ്യും. എന്നാല്‍ ഛത്തീസ്ഗഡിലുള്ള ഒരു കര്‍ഷകന്‍ ചെയ്തത് എന്താണെന്നോ. തന്നെ കടിച്ച പാമ്പിനെ തെരഞ്ഞ് പിടിച്ച് ശിക്ഷയായി വീട്ടുമുറ്റത്ത് കെട്ടിയിടുകയാണ് ചെയ്തത്.

ഛത്തീസ്ഗഡിലെ കാത്ഗര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലഹംഗ്ബാര ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. നിലം ഉഴുതുകൊണ്ടിരിക്കുകയായിരുന്ന ലാല്‍ഹരി ലാല്‍ എന്ന കര്‍ഷകനെ കടുത്ത വിഷമുള്ള മൂര്‍ഖന്‍ കടിക്കുകയായിരുന്നു. കടിച്ച ഉടനെ തന്റെ പണി തീര്‍ത്ത് പാമ്പ് രക്ഷപെട്ടെങ്കിലും കോപാകുലനായ ലാല്‍ ഹരി പാമ്പിനെ തെരഞ്ഞ് പിടിച്ച് വീട്ടുമുറ്റത്ത് കെട്ടിയിടുകയും ചെയ്തു. എന്തായാലും പാമ്പിനെ കൊല്ലാതെ ഇത്തരം ഒരു ശിക്ഷ കൊടുത്ത ലാല്‍ ഹരിയുടെ പ്രവൃത്തി കണ്ട് അന്തംവിട്ടിരിക്കുകയാണ് ഗ്രാമാവാസികള്‍.

TAGS :

Next Story