Quantcast

ബാബരി കേസ്: അദ്വാനി വിചാരണ നേരിടണം

MediaOne Logo

Subin

  • Published:

    30 May 2018 3:54 PM GMT

ബാബരി കേസ്: അദ്വാനി വിചാരണ നേരിടണം
X

ബാബരി കേസ്: അദ്വാനി വിചാരണ നേരിടണം

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി,പതിമൂന്ന് ബിജെപി നേതാക്കള്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചു

992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള 13 ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി. കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധികള്‍ക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് പരമോന്നത കോടതി വിധി പ്രഖ്യാപിച്ചത്. 13 നേതാക്കള്‍ക്കും എതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചു. രണ്ട് വര്‍ഷത്തിനകം കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു. ദൈനംദിന അടിസ്ഥാനത്തില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍ദേശം. ലക്നൌ സെഷന്‍സ് ജഡ്ജിയെ കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ മാറ്റരുത്. റായ്ബലേരി കോടതിയിലുള്ള കേസും ലക്നൌവിലേക്ക് മാറ്റി സംയുക്ത വിചാരണയാകും നടക്കുക. കല്യാണ്‍ സിങ് നിലവില്‍ ഗവര്‍‌ണറായതിനാല്‍ വിചാരണ നേരിടേണ്ടി വരില്ല, രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങ് സ്ഥാനം ഒഴിയുന്നതോടെ വിചാരണ നേരിടേണ്ടി വരും.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഒന്ന് പള്ളിപ്പൊളക്കലില്‍ നേരിട്ട് പങ്കാളികളായ കര്‍സേവകര്‍ക്കെതിരെ ലക്‌നൗ കോടതിയില്‍. രണ്ട്, കര്‍സേവകരെ കുറ്റത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ പ്രകോപനകരമായി പ്രസംഗിച്ച ബിജെപി നേതാക്കള്‍ക്കെതിരെ റായ്ബറേലി കോടതിയിലും. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസുകള്‍ പിന്നീട് സിബിഐ ഏറ്റെടുത്തു. പെട്ടെന്നുണ്ടായ പ്രകോപനമല്ല പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചതെന്നും, കൃത്യമായ ഗൂഢാലോചന അദ്വാനി അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടന്നുവെന്നും സിബിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ലക്‌നൗവിലുള്ള കേസിനൊപ്പം കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ റായ്ബറേലി കോടതിയിലുള്ള കേസിലാണ് ലക്‌നൗ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും, കേസ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പറഞ്ഞ് ലക്‌നൗ കോടതി കുറ്റപത്രം റദ്ദാക്കി. ഇതാണ് പിന്നാട് ഹൈക്കോടതി ശരിവെച്ചത്. കീഴ്‌ക്കോടതികളുടെ നപടി കേവലം സാങ്കേതിക കാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, അത് അംഗീകരിക്കാനാകില്ലെന്നും അപ്പീലുകളില്‍ വാദം കേള്‍ക്കവേ ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും, പിസി ഘോഷും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. റായ്ബറേലിയിലും, ലക്‌നൗവിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ ഒറ്റക്കേസായി വിചാരണ നടത്തിക്കൂടെ എന്നും കോടതി ചോദിച്ചിരുന്നു.

TAGS :

Next Story