Quantcast

ശ്രീകൃഷ്ണനെ ജനങ്ങള്‍ ആരാധിക്കുന്നില്ലേ ? പിന്നെ ഇതൊക്കെ എന്ത്... ബലാത്സംഗത്തെ ന്യായീകരിച്ച് ഗുര്‍മീത് പറഞ്ഞതിങ്ങനെ...

MediaOne Logo

Alwyn K Jose

  • Published:

    30 May 2018 4:13 AM GMT

ശ്രീകൃഷ്ണനെ ജനങ്ങള്‍ ആരാധിക്കുന്നില്ലേ ? പിന്നെ ഇതൊക്കെ എന്ത്... ബലാത്സംഗത്തെ ന്യായീകരിച്ച് ഗുര്‍മീത് പറഞ്ഞതിങ്ങനെ...
X

ശ്രീകൃഷ്ണനെ ജനങ്ങള്‍ ആരാധിക്കുന്നില്ലേ ? പിന്നെ ഇതൊക്കെ എന്ത്... ബലാത്സംഗത്തെ ന്യായീകരിച്ച് ഗുര്‍മീത് പറഞ്ഞതിങ്ങനെ...

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിനെ തടവുശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്.

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിനെ തടവുശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേരാ സച്ചായിലെ ഒരു സന്യാസിനി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിക്ക് അയച്ച കത്താണ് ഗുര്‍മീതിന്‍റെ വിധിയെഴുതുന്നതിലേക്ക് നയിച്ചത്. ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന പരാതിപ്പെട്ടായിരുന്നു സന്യാസിനിയായിരുന്ന പെണ്‍കുട്ടിയുടെ കത്ത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്ത്.

ഗുര്‍മീതിന്‍റെ ആശ്രമത്തിലെ സന്യാസിനിയാണ് താനെന്നും ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കത്ത്. തന്‍റെ കുടുംബം ഗുര്‍മീതിന്‍റെ ഉറ്റ അനുയായികളാണെന്നും അതുകൊണ്ടാണ് താനും സന്യാസിനിയായതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. തന്നെ പോലെ നിരവധി പെണ്‍കുട്ടികളെ അയാള്‍ ചൂഷണം ചെയ്യുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

''രാത്രി പത്തു മണിയോടെ എന്നെ മഹാരാജ്(ഗുര്‍മീത്) അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ മഹാരാജ് ബെഡിലിരുന്ന് ടിവിയില്‍ അശ്ലീല സിനിമ കാണുകയായിരുന്നു. ബെഡില്‍ ഒരു തോക്കും വെച്ചിരുന്നു. മഹാരാജിന് ഇതുപോലെയൊക്കെ ആകാന്‍ കഴിയുമോയെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ആ സമയം അയാള്‍ എന്നോട് പറഞ്ഞു, ഇതു പുതിയ കാര്യമൊന്നുമല്ല. ഇതൊക്കെ വര്‍ഷങ്ങളായി നടന്നുവരുന്നതാണ്. ശ്രീകൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. ദിവസവും ശ്രീകൃഷ്ണന്‍ അവരോടൊപ്പം സ്‍നേഹം പങ്കിട്ടു. എന്നിട്ടും ശ്രീകൃഷ്ണനെ ജനങ്ങള്‍ ദൈവമായി കണ്ട് ആരാധിക്കുന്നില്ലേ'' - ഗുര്‍മീത് എന്നോട് ചോദിച്ചു.

കത്തിന്‍റെ അടുത്ത പേജില്‍ തന്നേയും തന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനെ കുറിച്ചാണ് പെണ്‍കുട്ടി പറയുന്നത്. മൂന്നു വര്‍ഷത്തോളം ഭീഷണിപ്പെടുത്തി തന്നെ അയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു. ആശ്രമത്തിലെ വഴങ്ങാത്ത പെണ്‍കുട്ടികളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ആരും ഒന്നും പുറത്തുപറയില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളും പൊലീസും മന്ത്രിമാരുമൊക്കെ അയാളുടെ കയ്യില്‍ നിന്നു പണം വാങ്ങിയിരുന്നുവെന്നും അതുകൊണ്ട് തന്നെ അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും ആരും അനക്കില്ലെന്നും സ്വന്തം കുടുംബം പോലും നിങ്ങള്‍ പറയുന്നത് വിശ്വസിക്കില്ലെന്നുമായിരുന്നു ഗുര്‍മീത് പറഞ്ഞിരുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story