എന്നാണ് കല്യാണം? വിജേന്ദറിന്‍റെ 'പഞ്ചി'ന് രാഹുലിന്‍റെ കിടിലന്‍ മറുപടി

എന്നാണ് കല്യാണം? വിജേന്ദറിന്‍റെ 'പഞ്ചി'ന് രാഹുലിന്‍റെ കിടിലന്‍ മറുപടി
എപ്പോള്‍ വിവാഹം കഴിക്കുമെന്ന ബോക്സിങ് താരം വിജേന്ദറിന്‍റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി.
എപ്പോള്‍ വിവാഹം കഴിക്കുമെന്ന ബോക്സിങ് താരം വിജേന്ദറിന്‍റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചോംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിക്കിടെ തന്‍റെ ജീവിതത്തിലെ മറ്റൊരു രഹസ്യവും രാഹുല്‍ വെളിപ്പെടുത്തി.
മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും നടത്തിയ പ്രസംഗത്തിന് ശേഷമായിരുന്നു രാഹുലിനെതിരെ ഒളിംപിക് മെഡല്‍ ജേതാവ് കൂടിയായ ബോക്സിങ് താരം വിജേന്ദര്‍ സിങ് ചോദ്യമെറിഞ്ഞത്. എല്ലാവരും ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യം- "എപ്പോഴാണ് രാഹുല്‍ ഗാന്ധി വിവാഹിതനാവുക. പ്രധാനമന്ത്രിയായശേഷം വിവാഹം കഴിക്കുന്നതില്‍ വലിയ ത്രില്ലില്ലല്ലോ".
"ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. കല്ല്യാണം നടന്നാല്‍ നടന്നു" എന്നായിരുന്നു രാഹുലിന്‍റെ മറുപടി. പക്ഷെ പ്രധാനമന്ത്രിയായാല്‍ കായിക വികസനത്തിന് വേണ്ടി എന്തുചെയ്യുമെന്ന വിജേന്ദറിന്‍റെ ചോദ്യത്തിനുള്ള മറുപടിയായി താനൊരു ബ്ലാക്ക് ബെല്‍റ്റാണെന്ന രഹസ്യം രാഹുല്‍ വെളിപ്പെടുത്തി.
"ഞാന്‍ ദിവസവും ചുരങ്ങിയത് ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാറുണ്ട്. ഓടുകയും നീന്തുകയും ചെയ്യാറുണ്ട്. മാത്രമുമല്ല ഞാന്‍ ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. ഇത് പറഞ്ഞ് നടക്കാറില്ലെന്ന് മാത്രം"- രാഹുല്‍ പറഞ്ഞു. എന്നാല്‍ വ്യായാമം ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തുകൂടെയെന്ന് വിജേന്ദറിന്‍റെ ചോദ്യത്തിന് പരിഗണിക്കാമെന്നായിരുന്നു രാഹുലിന്‍റെ മറുപടി.
Adjust Story Font
16

