Quantcast

കോണ്‍ഗ്രസ് ബാന്ധവത്തില്‍ ഉടക്കി ഫോര്‍വേഡ് ബ്ലോക്കും

MediaOne Logo

admin

  • Published:

    31 May 2018 8:57 PM GMT

കോണ്‍ഗ്രസ് ബാന്ധവത്തില്‍ ഉടക്കി ഫോര്‍വേഡ് ബ്ലോക്കും
X

കോണ്‍ഗ്രസ് ബാന്ധവത്തില്‍ ഉടക്കി ഫോര്‍വേഡ് ബ്ലോക്കും

നേരത്തെ 34 സീറ്റുകളില്‍ മത്സരിച്ചിരുന്ന ഫോര്‍വേഡ് ബ്ലോക്ക് ഇത്തവണ കോണ്‍ഗ്രസിന് സീറ്റുകള്‍ വിട്ടു കൊടുക്കുന്നതിനായി 25 എണ്ണത്തില്‍ മാത്രമാണ് മത്സരിയ്ക്കുന്നത്.

ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി മത്സരിയ്ക്കുന്ന പശ്ചിമബംഗാളില്‍ ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്നം ഘടകകക്ഷികള്‍ക്കിടയില്‍ വളര്‍ന്നു വന്നിട്ടുള്ള വിദ്വേഷവും വിശ്വാസമില്ലായ്മയുമാണ്. മുന്നണിയിലെ കക്ഷികളേക്കാള്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കുന്ന സി.പി.എം സമീപനത്തിനെതിരെ ആര്‍.എസ്.പി നേരിത്തെ വിമര്‍ശമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ പരസ്യ വിമര്‍ശത്തിന് തയ്യാറായിട്ടില്ലെങ്കിലും ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിനും പരാതികളുണ്ട്.

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ മത്സരിയ്ക്കുന്ന പല സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനുള്ള സി.പി.എമ്മിന്റെ തീരുമാനത്തിനെതിരെ ഘടകക്ഷികളില്‍ നിലനില്‍ക്കുന്ന ആതൃപ്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിടുന്ന ഒരു പ്രതിസന്ധി. ഈ വിഷയത്തില്‍ ആര്‍.എസ്.പിയ്ക്കു പുറമെ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിനും വലിയ അതൃപ്തിയുണ്ട്. നേരത്തെ 34 സീറ്റുകളില്‍ മത്സരിച്ചിരുന്ന ഫോര്‍വേഡ് ബ്ലോക്ക് ഇത്തവണ കോണ്‍ഗ്രസിന് സീറ്റുകള്‍ വിട്ടു കൊടുക്കുന്നതിനായി 25 എണ്ണത്തില്‍ മാത്രമാണ് മത്സരിയ്ക്കുന്നത്. പക്ഷേ ഫോര്‍വേഡ് ബ്ലോക്കിന്റെ ശക്തി കേന്ദ്രങ്ങളായ ഹരിശ്ചന്ദ്രപൂര്‍, മൂര്‍ഷിദാബാദ്. രാംപുര സീറ്റുകളില്‍ കോണ്‍ഗ്രസ് എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

മൂര്‍ഷിദാബാദ്, രാംപുര സീറ്റുകളില്‍ ഇടതുമുന്നണി ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിനെയല്ല കോണ്‍ഗ്രസിനാണ് സി.പി.എം പിന്തുണയ്ക്കുന്നത്.

TAGS :

Next Story