പാകിസ്താനില്‍ നിന്ന് ആരോ പറഞ്ഞതാണെന്ന് കരുതി; രാഹുലിനെ പരിഹസിച്ച് ബിജെപി

പാകിസ്താനില്‍ നിന്ന് ആരോ പറഞ്ഞതാണെന്ന് കരുതി; രാഹുലിനെ പരിഹസിച്ച് ബിജെപി
വ്യവസായ സൌഹൃദ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേട്ടപ്പോള്‍ അത് പാകിസ്താനില്‍ നിന്നുള്ള ആരോ പറഞ്ഞതായാണ് തോന്നിയതെന്ന് ബിജെപി നേതാവ്
വ്യവസായ സൌഹൃദ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേട്ടപ്പോള്‍ അത് പാകിസ്താനില്‍ നിന്നുള്ള ആരോ പറഞ്ഞതായാണ് തോന്നിയതെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. ഇന്ത്യയുടെ വളര്‍ച്ച കണ്ട് രാഹുലിനും കോണ്‍ഗ്രസിനും സഹിക്കുന്നില്ലെന്ന് റാവു കുറ്റപ്പെടുത്തി.
ലോകബാങ്കിന്റെ വ്യവസായ സൗഹൃദ പട്ടികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയെന്ന് മോദി സര്‍ക്കാര്‍ ആഘോഷിക്കുന്നതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് വിദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മയങ്ങി ഓഫീസില്‍ ഇരിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. വിദേശത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റല്ല വേണ്ടത്. ഈ രാജ്യത്ത് ജീവിക്കുന്നവരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. വ്യവസായ സൌഹൃദ അന്തരീക്ഷം മെച്ചെപ്പെട്ടെന്ന് ജെയ്‍റ്റ്‍ലി പറയുമ്പോള്‍ അദ്ദേഹം ഈ ലോകത്താണോ അതോ സ്വപ്നലോകത്താണോ ജീവിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. ഗുജറാത്ത് പര്യടനത്തിനിടെയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.
ഇന്ത്യയുടെ വളര്‍ച്ചയെ ലോകമാകെ അഭിനന്ദിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും സഹിക്കുന്നില്ലെന്ന് ജിവിഎല്‍ നരസിംഹറാവു വിമര്‍ശിച്ചു. ഇന്ത്യ വികസിക്കുകയാണെന്ന് അംഗീകരിക്കാത്ത ഒരേയൊരു രാജ്യം പാകിസ്താന്‍ മാത്രമാണ്. ഇതേ അവസ്ഥയിലാണ് രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയുമെന്ന് റാവു കുറ്റപ്പെടുത്തി.
Adjust Story Font
16

