മനേക ഗാന്ധി ആശുപത്രിയില്‍

മനേക ഗാന്ധി ആശുപത്രിയില്‍
നേരത്തെ വയറുവേദനയെത്തുടര്‍ന്ന് പിലിഭട്ടിലുള്ള ആശുപത്രിയിലാണ് മനേക ചികിത്സ തേടിയത്
കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയത്തില്‍ കല്ല് ഉണ്ടായതിനെത്തുടര്‍ന്നാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വയറുവേദനയെത്തുടര്‍ന്ന് പിലിഭട്ടിലുള്ള ആശുപത്രിയിലാണ് മനേക ചികിത്സ തേടിയത്. ഇവിടെ നിന്നും പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു.

ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം തന്നെ മനേക ഗാന്ധിയെ പരിശോധിക്കുന്നുണ്ട്. മന്ത്രി സുഖമായിരിക്കുന്നെന്നും പിത്താശയ കല്ല് നീക്കം ചെയ്യാനുള്ള ചികിത്സ തുടരുമെന്നും മന്ത്രാലയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ജനറല്‍ സര്‍ജന്‍ അനുരാഗ് ശ്രീവാസ്തവയുടെ കീഴിലാണ് മനേകയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇന്ന് ശസ്ത്രക്രിയ നടക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പിലിഭട്ടില്‍ ജില്ലാ ജഡ്ജി, പൊലീസ് സൂപ്രണ്ട് എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബിസ്ലാപൂരിലുള്ള ഗസ്റ്റ് ഹൌസിലേക്ക് മടങ്ങുമ്പോഴാണ് മനേക ഗാന്ധിക്ക് വയറുവേദന അനുഭവപ്പെട്ടത്.
Adjust Story Font
16

