Quantcast

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാറിനെക്കുറിച്ച് ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ സുപ്രീംകോടതി ചോദിച്ചത് - 2013ലെ മോദിയുടെ പ്രസംഗം വൈറലാകുന്നു

MediaOne Logo

admin

  • Published:

    1 Jun 2018 5:54 PM GMT

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആധാറിനെക്കുറിച്ച് താന്‍ നിരവധി കത്തെഴുതിയിട്ടുണ്ടെന്നും താന്‍ ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ....

അവശ്യ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി വിധി മറികടന്ന് ബാങ്ക് അക്കൌണ്ടുകള്‍ക്ക് വരെ ആധാര്‍ നിര്‍ബന്ധമാക്കിയും പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ അസാധുവാകുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്ത് കേന്ദ്രം മുന്നോട്ട് പോകുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍ നിലപാടുകളാണ്. മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിനെ വേട്ടയാടാന്‍ മോദിക്ക് ഏറെ ഉപയോഗിച്ച വിഷയങ്ങളിലൊന്നായിരുന്നു ആധാര്‍. മുന്‍ നിലപാടുകളില്‍ നിന്നും മോദിയും ബിജെപിയും മലക്കം മറിയുമ്പോള്‍ ആധാറിനെതിരെയുള്ള മോദിയുടെ മുന്‍ പ്രസംഗങ്ങും വൈറലാകുകയാണ്.

2013ല്‍ തമിഴ്നാട്ടിലെ തിരുച്ചിയില്‍ ബിജെപിയുടെ യുവ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മന്‍മോഹന്‍ സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണമാണ് മോദി നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആധാറിനെക്കുറിച്ച് താന്‍ നിരവധി കത്തെഴുതിയിട്ടുണ്ടെന്നും താന്‍ ഉന്നയിച്ച അതേ ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചതെന്നും സര്‍ക്കാരിന് കനത്ത പ്രഹരം സമ്മാനിച്ചതെന്നും മോദി അവകാശപ്പെടുന്നു. പ്രസംഗം കേള്‍ക്കാം.

TAGS :

Next Story