Quantcast

കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

MediaOne Logo

Jaisy

  • Published:

    1 Jun 2018 6:24 AM GMT

കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
X

കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

അമ്മയുടെ അടുത്ത് കിടന്നുറങ്ങുകയായിരുന്ന പതിനാറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്‍ എടുത്തു കൊണ്ടോടിയത്

അമ്മയുടെ അടുത്ത് നിന്നും കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വര്‍, കട്ടക്ക് ജില്ലയിലെ തലാബാസ്ത ഗ്രാമത്തിലാണ് സംഭവം. അമ്മയുടെ അടുത്ത് കിടന്നുറങ്ങുകയായിരുന്ന പതിനാറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്‍ എടുത്തു കൊണ്ടോടിയത്. അമ്മ നിലവിളിച്ചെങ്കിലും അതിന് മുന്‍പേ കുരങ്ങന്‍ അപ്രത്യക്ഷമായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയില്ല. പിന്നീടാണ് വീട്ടിലെ പതിനഞ്ച് അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റോമാര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കുട്ടിയെയും കൊണ്ട് ഓടുന്നതിനിടയില്‍ കുരങ്ങന്റെ പിടിയില്‍ നിന്നും കുഞ്ഞ് കിണറ്റില്‍ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണത്തെക്കുറിച്ച് കൃത്യമായി പറയാനാകൂ എന്നും പൊലീസ് പറഞ്ഞു.

തലാബാസ്ത ഗ്രാമത്തില്‍ കുരങ്ങ് ശല്യം വര്‍ദ്ധിച്ചുവരികയാണെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. വനംവകുപ്പ് കൃത്യമായ തിരച്ചില്‍ നടത്തിയില്ലെന്ന ആക്ഷേപവും ഗ്രാമവാസികള്‍ക്കുണ്ട്.

TAGS :

Next Story