Quantcast

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം ഭൂമിയിലെ ഒരു ശക്തിക്കും തടയാനാവില്ലെന്ന്‌ സാക്ഷിമഹാരാജ്‌ 

MediaOne Logo

rishad

  • Published:

    2 Jun 2018 8:33 AM IST

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം ഭൂമിയിലെ ഒരു ശക്തിക്കും തടയാനാവില്ലെന്ന്‌ സാക്ഷിമഹാരാജ്‌ 
X

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം ഭൂമിയിലെ ഒരു ശക്തിക്കും തടയാനാവില്ലെന്ന്‌ സാക്ഷിമഹാരാജ്‌ 

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത്‌ ഭൂമിയിലെ ഒരു ശക്തിക്കും തടുക്കാനാവില്ലെന്ന്‌ സാക്ഷിമഹാരാജ്‌ എം.പി

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത്‌ ഭൂമിയിലെ ഒരു ശക്തിക്കും തടുക്കാനാവില്ലെന്ന്‌ സാക്ഷിമഹാരാജ്‌ എം.പി. ബാബരി മസ്‌ജിദ്‌ ധ്വംസനക്കേസില്‍ നടപടികളുമായി കോടതി മുന്നോട്ട്‌ പോകുന്നതിന്റെ പശ്ചാതലത്തിലാണ്‌ സാക്ഷി മഹാരാജിന്‍റെ അഭിപ്രായ പ്രകടനം. ബാബരി മസ്‌ജിദും രാമക്ഷേത്രവും എന്ന നിലക്കുള്ള ചര്‍ച്ചകളൊക്കെ ഉപേക്ഷിക്കണം, രാമക്ഷേത്രത്തെ എതിര്‍ത്തിരുന്നവരൊക്കെ ഇപ്പോള്‍ രാമഭക്തനാമാരായി എന്നും സാക്ഷി അവകാശപ്പെട്ടു.

അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന്‌ മുസ്‌ ലിം സമുദായത്തിനും അനുകൂല നിലപാടാണ്, ബാബര്‍ ഒരു വിദേശിയായിരുന്നു, അദ്ദേഹത്തിന്‌ ഇന്ത്യയില്‍ ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും ബാബരി എന്ന ആവര്‍ത്തിച്ചുള്ള വിളി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അത്‌ രാമജന്മഭൂമിയാണെന്നും സാക്ഷിമഹാരാജ് പറഞ്ഞു.

ബാബാരി മസ്‌ജിദ്‌ തകര്‍ത്തത്‌ സംബന്ധിച്ച ഗൂഢാലോചനക്കേസില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെ പന്ത്രണ്ട്‌ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ലക്‌നോവിലെ പ്രത്യേക സിബി.ഐ കോടതി തള്ളിയിരുന്നു. അതേസമയം അദ്വാനിയുള്‍പ്പെടെയുള്ള 12 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

Next Story