Quantcast

കേന്ദ്രബജറ്റില്‍ പ്രതീക്ഷിച്ച വിഹിതമില്ലാതെ പ്രതിരോധമേഖല

MediaOne Logo

Khasida

  • Published:

    2 Jun 2018 11:57 PM IST

കേന്ദ്രബജറ്റില്‍ പ്രതീക്ഷിച്ച വിഹിതമില്ലാതെ പ്രതിരോധമേഖല
X

കേന്ദ്രബജറ്റില്‍ പ്രതീക്ഷിച്ച വിഹിതമില്ലാതെ പ്രതിരോധമേഖല

വിഹിതം കുറഞ്ഞത് സൈന്യത്തിന്‍റെ ആധുനികവത്ക്കരണത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേന്ദ്ര ബജറ്റില്‍ കാര്യമായ വര്‍ദ്ധന ഇല്ലാതെപോയത് പ്രതിരോധമേഖലയെ നിരാശയിലാഴ്ത്തി. മൊത്തം ബജറ്റിന്‍റെ 12.1 ശതമാനമാണ് ഇത്തവണ പ്രതിരോധമേഖലയ്ക്കായി മാറ്റിവെച്ചത്..

മുന്‍കാലങ്ങളിലേത് പോലെ ഇത്തവണത്തെ ബജറ്റില്‍ കാര്യമായ വര്‍ദ്ധന പ്രതിരോധമേഖലയ്ക്കുള്ള വിഹിതത്തില്‍ ഉണ്ടായില്ല. 7.81 ശതമാനം വര്‍ദ്ധിപ്പിച്ച് 295000 കോടി രൂപയാണ് പ്രതിരോധമേഖലയ്ക്ക് വകയിരുത്തിയത്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 0.19 ലക്ഷം കോടിരൂപയുടെ വര്‍ദ്ധനമാത്രം. ആയുധങ്ങള്‍, യുദ്ധകപ്പലുകള്‍, വിമാനങ്ങള്‍ ഉള്‍പ്പെടയുള്ളവ വാങ്ങുന്നതിനാണ് ഇതില്‍ 99947 കോടി രൂപയും വകയിരുത്തിയത്. മൊത്തം ജിഡിപിയുടെ 1.58 ശതമാനം മാത്രമാണ് ഇത്.

പ്രതിരോധമേഖലയ്ക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യ ഇന്ന് സുരക്ഷാഭീഷണി മുഖ്യമായും നേരിടുന്നത് ശക്തരായ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണെന്നും സൈന്യത്തിന്റെ ആധുനികവത്ക്കരണത്തിന് ഈ തുക മതിയാകില്ലെന്നാണ് വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ബജറ്റില്‍ 9.76 ശതമാനത്തിന്‍റെ വര്‍ദ്ധനയായിരുന്നു പ്രതിരോധമേഖലയുടെ വിഹിതത്തിലുണ്ടായിരുന്നത്. ഇതുകൂടാതെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ളവ നല്‍കുന്നതിനായി ഒരു ലക്ഷം കോടിയിലേറെ വേറെയും അനുവദിച്ചിരുന്നു. രണ്ട് പ്രതിരോധവ്യവസായ ഇടനാഴികള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും ഇതെങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യാവസായിക സൌഹൃദ സൈനികനയം നടപ്പിലാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം ആഭ്യന്തരനിര്‍മാണമേഖലയ്ക്ക് ഊര്‍ജം പകരുമെന്ന വിലയിരുത്തലുമുണ്ട്.

TAGS :

Next Story