Quantcast

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ബൈക്കില്‍ കറങ്ങിയ യുവതി പിടിയില്‍

MediaOne Logo

Ubaid

  • Published:

    3 Jun 2018 11:24 AM GMT

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ബൈക്കില്‍ കറങ്ങിയ യുവതി പിടിയില്‍
X

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ബൈക്കില്‍ കറങ്ങിയ യുവതി പിടിയില്‍

മൂന്നാളുകളുമായി വരികയായിരുന്ന ബൈക്ക് സംശയം തോന്നിയാണ് പൊലീസ് തടഞ്ഞത്. പൊലീസ് കൈ കാണിച്ചെങ്കിലും ഇവര്‍ ബൈക്ക് നിര്‍ത്താതെ മുന്നോട്ടു പോയി. തുടര്‍ന്ന് രണ്ട് കിലോമീറ്ററോളം .....

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി 12 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച യുവതി പൊലീസ് പിടിയില്‍. ഹൈദരാബാദിലാണ് സംഭവം. 16 വയസുകാരനായ മരുമകന്‍റെ സഹായത്തോടെ തല ചുമരിലിടിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം അയല്‍ക്കാരന്‍റെ ബൈക്കുമായി രാത്രി 11.30ന് മൃതദേഹവും വച്ച് സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

മൂന്നാളുകളുമായി വരികയായിരുന്ന ബൈക്ക് സംശയം തോന്നിയാണ് പൊലീസ് തടഞ്ഞത്. പൊലീസ് കൈ കാണിച്ചെങ്കിലും ഇവര്‍ ബൈക്ക് നിര്‍ത്താതെ മുന്നോട്ടു പോയി. തുടര്‍ന്ന് രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോഡരികില്‍ കിടന്ന നിലയിലാണ് ഭര്‍ത്താവിനെ കണ്ടെത്തിയതെന്ന് യുവതി ആദ്യം അവകാശപ്പെട്ടെങ്കിലും സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയത് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story