Quantcast

ഒ.ബി.സി സംവരണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷം

MediaOne Logo

admin

  • Published:

    3 Jun 2018 6:16 PM IST

ഒ.ബി.സി സംവരണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷം
X

ഒ.ബി.സി സംവരണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷം

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

രാജ്യത്ത് ഒ.ബി.സി സംവരണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നു എന്നാരോപിച്ച് രാജ്യ സഭയില്‍ പ്രതിപക്ഷ ബഹളം. സമാജ് വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നടത്തുളത്തിലിറങ്ങി. ഇതോടെ സഭാ നടപടികള്‍ പതിനഞ്ച് മിനിറ്റ് തടസ്സപ്പെട്ടു. ഭരണ ഘടനാ പദവിയോടെ പുതിയ പിന്നാക്ക സമുദായ ദേശീയ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രി സഭ കഴിഞ്ഞ ദിവസം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. ഒബി സി സംവരണം ഒഴിവാക്കില്ലെന്ന് പ്രധാന മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സഭയില്‍ പിന്നീട് കേന്ദ്ര മന്ത്രി താവാര്‍ ചന്ദ് ഖലോട്ട് വിശദീകരിച്ചു.

TAGS :

Next Story