Quantcast

ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

MediaOne Logo

Subin

  • Published:

    3 Jun 2018 7:01 AM GMT

ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം
X

ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരം പ്രബല്യത്തിലാകുന്നത് രാജ്യത്തിന്റെ സമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിക്കും

ഒട്ടു മിക്ക ഭക്ഷ്യ ഉപഭോതൃ ഉത്പന്നങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ക്കും ജിഎസ്ടി വരുന്നതോടെ വില കുറയും. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരം പ്രബല്യത്തിലാകുന്നത് രാജ്യത്തിന്റെ സമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിക്കും. ജിഎസ്ടിയെ കുറിച്ച് അറിയേണ്ടെതെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിലേക്ക്.

ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ജിഎസ്ടി കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്രവാറ്റ്, സംസ്ഥാനവാറ്റ്, സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, സര്‍ചാര്‍ജുകള്‍ തുടങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ചുമത്തി വന്നിരുന്ന പ്രത്യക്ഷവും പരോക്ഷവുമായ പതിനഞ്ചോളം നികുതികള്‍ക്ക് പകരമായി ഒറ്റ നികുതി. ഒരു ഉല്‍പന്നത്തിന് നിര്‍മ്മാണ വിതരണ വില്‍പനഘട്ടങ്ങളില്‍ ഇത് വരെ ഒന്നിലധികം തവണ നികുതി ചുമത്തിയിരുന്നെങ്കില്‍ ഇനി അതുണ്ടാകില്ല.

ജീവന്‍ രക്ഷാ മരുന്നുകള്‍ ഒഴികെ എല്ലാ മരുന്നുകള്‍ക്കും വില കൂടും. ബ്രാന്റഡ് അരി, സ്വര്‍ണ്ണം, ടിവി റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ചെറുകാറുകള്‍, മൊബൈല്‍ സേവനം, റെയില്‍വെ ചരക്ക് നീക്കം, തീവണ്ടിയിലെ എസി കംപാര്‍ട്ട്‌മെന്റ് യാത്രകള്‍, സിഗരറ്റ്, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ എന്നിവക്കും വില ഉയരും.

ഭഷ്യധാന്യങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, സോപ്പ്, ടൂത്ത് പേസ്റ്റ് അടക്കമുള്ള നിത്യോപയോഗ ഉല്‍പന്നങ്ങള്‍, ഇക്കോണമി ക്ലാസ് വിമാന യാത്ര, ആഡംബര കാറുകള്‍. ചായ, കാപ്പി, പഞ്ചസാര, മണ്ണെണ്ണ, പാചകവാതം. എസ്‌യുവി വാഹനങ്ങള്‍ അങ്ങനെ നീളുന്നു പട്ടിക എന്നിവയാണ് വില കുറയുന്നവയില്‍ പ്രധാനപ്പെട്ടത്. നികുതിയടവും രേഖപ്പെടുത്തലും എല്ലാം ഓണ്‍ലൈന്‍ വഴി, അതോടെ നികുതി വെട്ടിപ്പ് കുറയും, ക്രമേണെ സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാകും.

ഒട്ടു മിക്ക ഉല്‍പന്നങ്ങള്‍ക്കും നികുതി കുറയുന്നതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആദ്യ 5 വര്‍ഷത്തേക്കെങ്കിലും വലിയ വരുമാന നഷ്ടമുണ്ടകും. ഇക്കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

TAGS :

Next Story