Quantcast

ലൈംഗിക ശേഷിയില്ലെന്ന്​ റാം റഹിം; രണ്ടു മക്കളില്ലേയെന്ന്​ ജഡ്​ജി

MediaOne Logo

admin

  • Published:

    3 Jun 2018 1:44 AM GMT

ലൈംഗിക ശേഷിയില്ലെന്ന്​ റാം റഹിം; രണ്ടു മക്കളില്ലേയെന്ന്​ ജഡ്​ജി
X

ലൈംഗിക ശേഷിയില്ലെന്ന്​ റാം റഹിം; രണ്ടു മക്കളില്ലേയെന്ന്​ ജഡ്​ജി

ലൈംഗിക ശേഷിയില്ലാത്ത താൻ ബാലാംത്​സംഗം ചെയ്​തുവെന്ന വാദം ശരിയല്ലെന്നും​ കേസിൽ താൻ നിരപരാധിയാണെന്നും ഗുർമീത്​ കോടതിയിൽ വാദിച്ചു.

ബലാത്സംഗക്കേസിൽ നിന്ന്​ തടിയൂരാനായി ലൈംഗിക ശേഷിയില്ലാത്തവനാണ്​ താനെന്ന വിചിത്ര വാദവുമായി​ ഗുർമീത്​ റാം റഹീം സിങ്​ സിബിഐ കോടതിയിൽ. 999 ൽ രണ്ട്​ വനിതാ അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ്​ ഗുർമീതിനെതിരെയുള്ള കേസ്​. എന്നാൽ 1990നു ശേഷം തനിക്ക്​ ​ലൈംഗിക ശേഷിയില്ലെന്നാണ്​ ഗുർമീത്​ കോടതിയിൽ അവകാശപ്പെട്ടത്​. ലൈംഗിക ശേഷിയില്ലാത്ത താൻ ബാലാംത്​സംഗം ചെയ്​തുവെന്ന വാദം ശരിയല്ലെന്നും​ കേസിൽ താൻ നിരപരാധിയാണെന്നും ഗുർമീത്​ കോടതിയിൽ വാദിച്ചു.

എന്നാൽ, ഗുർമീതിന്‍റെ​സാക്ഷികൾ തന്നെ അദ്ദേഹത്തിന്‍റെ വാദത്തെ പൊളിച്ചു. ഗുർമീതിന്​ രണ്ട്​ പെൺകുട്ടികളുണ്ടെന്ന സാക്ഷിയുടെ മൊഴി ലൈംഗിക ശേഷിയില്ലെന്ന വാദം പൊള്ളയാണെന്നതിന്​ തെളിവാണെന്ന്​ കോടതി പറഞ്ഞു. ദേരാ ഹോസ്​റ്റലിൽ അദ്ദേഹത്തിന്‍റെ കൗമാരക്കാരായ പെൺകുട്ടികൾ ഉണ്ടെന്നാണ്​ വാർഡർ നൽകിയ മൊഴി. ഇതേടെ ഗുർമീതിന്‍റെ വാദം ജഡ്​ജി തള്ളി. കാട്ടു മൃഗമെന്ന്​ ഗുർമീതി​നെ വിശേഷിപ്പിച്ച ജഡ്​ജി ഇയാൾ ഒരു ദയയും അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇരു കേസുകളിലുമായി 10 വർഷം വീതം 20 വർഷത്തെ തടവും വിധിച്ചു.

TAGS :

Next Story