Quantcast

ഹിന്ദു പെൺകുട്ടിയോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയ മുസ്​ലിം യുവാവിന് മര്‍ദനം

MediaOne Logo

admin

  • Published:

    3 Jun 2018 7:54 PM GMT

ഹിന്ദു പെൺകുട്ടിയോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയ മുസ്​ലിം യുവാവിന് മര്‍ദനം
X

ഹിന്ദു പെൺകുട്ടിയോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയ മുസ്​ലിം യുവാവിന് മര്‍ദനം

ആക്രമണത്തി​​ന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഹോട്ടലിനു മുന്നിൽ 100 ഒാളം പേർ കൂടി നിൽക്കുന്നത്​ കാണാം. ചിലർ ‘ജയ്​ ശ്രീറാം’ വിളികളും മുഴക്കുന്നുണ്ട്​.

രാജസ്​ഥാനി​ലെ ബാമറിൽ ഹിന്ദു പെൺകുട്ടിയോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയ മുസ്​ലിം യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചവശനാക്കി. ഗുരുതരമായി പരിക്കേറ്റ 21കാരനായ യുവാവിനെ പൊലീസ്​ ജോധ്​പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തി​​ന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഹോട്ടലിനു മുന്നിൽ 100 ഒാളം പേർ കൂടി നിൽക്കുന്നത്​ കാണാം. ചിലർ ‘ജയ്​ ശ്രീറാം’ വിളികളും മുഴക്കുന്നുണ്ട്​.

ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയായ പദുഖാനാണ്​ മർദനത്തിനിരയായത്​. പദുഖാന്​ പരിക്കേറ്റിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ വിസമ്മതിച്ചതായി പൊലീസ്​ അറിയിച്ചു. ഹോട്ടലുടമകളും സംഭവത്തിൽ പരാതി നൽകിയിട്ടില്ല.  സംഭവം നടക്കുന്ന സമയത്ത്​ പെൺകുട്ടിയുടെ ബന്ധുക്കൾ അവളെ കൂട്ടി​െക്കാണ്ടുപോയെന്ന്​ പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടി​െയ കുറിച്ചുള്ള വിവരങ്ങളൊന്നും ​െപാലീസിന്​ ലഭ്യമായിട്ടില്ല.

TAGS :

Next Story