രാഹുല്‍ ഗാന്ധിയുടെ സോംനാഥ ക്ഷേത്രസന്ദര്‍ശനം വിവാദത്തില്‍, ഹിന്ദുവെന്ന അവകാശവാദം പൊളിഞ്ഞെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയുടെ സോംനാഥ ക്ഷേത്രസന്ദര്‍ശനം വിവാദത്തില്‍, ഹിന്ദുവെന്ന അവകാശവാദം പൊളിഞ്ഞെന്ന് ബിജെപി
അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് അഹ്മദ് പട്ടേലിനൊപ്പം രാഹുലിന്റെ പേര്‍ രേഖപ്പെടുത്തിയത്. ഇതുയര്‍ത്തിക്കാട്ടി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ആദ്യം രംഗത്ത് വന്നത്.
ഗുജറാത്തിലെ സോംനാഥ ക്ഷേത്രത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെച്ചൊല്ലി വിവാദം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അഹിന്ദുക്കളുടെ പേര് രേഖപ്പെടുത്തേണ്ട രജിസ്റ്ററില്‍ രാഹുലിന്റെ പേര് രേഖപ്പെടുത്തിയതാണ് വിവാദ കാരണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലടക്കം ഹിന്ദുവാണെന്ന് അവകാശപ്പെട്ട രാഹുലിന്റെ യഥാര്‍ത്ഥ മത സ്വത്വം വെളിവായിരിക്കുകയാണെന്നും, രാഹുല്‍ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം വിവാദത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ സോംനാഥ ക്ഷേത്ര ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. സോംനാഥ് ക്ഷേത്ര പുനര്‍നിര്‍മ്മിക്കുന്നതിനെ എതിര്‍ത്ത നെഹ്‌റുവിന്റെ ചരിത്രം രാഹുല്‍ ഗാന്ധി മറക്കരുതെന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഉച്ചയോടെ രാഹുല്‍ ക്ഷേത്രത്തിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, അഹ്മദ് പട്ടേല്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
സന്ദര്‍ശകരുടെ പേര് രേഖപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്കം, അഹിന്ദുക്കള്‍ക്കും പ്രത്യേക രജിസ്റ്ററാണ് ക്ഷേത്രത്തില്‍ ഉള്ളത്. അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് അഹ്മദ് പട്ടേലിനൊപ്പം രാഹുലിന്റെ പേര്‍ രേഖപ്പെടുത്തിയത്. രാഹുലിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയാണ് പേര് രജിസ്റ്റര്‍ ചെയ്തത്. ഇതുയര്‍ത്തിക്കാട്ടി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ആദ്യം രംഗത്ത് വന്നത്.
ഹിന്ദുവാണെന്ന രാഹുലിന്റെ കള്ളം പൊളിഞ്ഞിരിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലടക്കം ഹിന്ദുവാണെന്ന് അവകാശപ്പെട്ട് രാഹുല്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധി അത്തരമൊരു എന്‍ട്രി രജിസ്ട്രിയില്‍ നടത്തിയിട്ടില്ലെന്നും, ബിജെപിയുടെ ഗൂഢാലോചനയാണ് വിവാദത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
Adjust Story Font
16

