ഇസ്രയേലുമായുള്ള 3000 കോടിയുടെ മിസൈൽ കരാറിൽനിന്ന് ഇന്ത്യ പിൻമാറി

ഇസ്രയേലുമായുള്ള 3000 കോടിയുടെ മിസൈൽ കരാറിൽനിന്ന് ഇന്ത്യ പിൻമാറി
റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസാണ് 500 മില്യന്‍ ഡോളർ(ഏകദേശം 3400 കോടി രൂപ) ചെലവുവരുന്ന കരാർ ഇന്ത്യ റദ്ദാക്കുന്ന വിവരം അറിയിച്ചത്
ഇസ്രയേലിൽനിന്ന് 1,600 ടാങ്ക് വേധ മിസൈലുകൾ വാങ്ങുന്നതിനുള്ള കരാറിൽനിന്ന് ഇന്ത്യ പിൻമാറി. ഇസ്രയേൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആയുധ ഇടപാടു കമ്പനിയായ റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസാണ് 500 മില്യന്‍ ഡോളർ(ഏകദേശം 3100 കോടി രൂപ) ചെലവുവരുന്ന കരാർ ഇന്ത്യ റദ്ദാക്കുന്ന വിവരം അറിയിച്ചത്. കരാര്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പ്രതിരോധ മന്ത്രാലയം നേരത്തെ കൈക്കൊണ്ടിരുന്നുവെങ്കിലും റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇന്ത്യയുടെ തീരുമാനത്തില്‍ ഖേദമുണ്ടെന്ന് റാഫേല്‍ അധികൃതര്‍ അറിയിച്ചു. കരാർ റദ്ദാക്കിയതോടെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ(ഡി.ആർ.ഡി.ഒ) നേതൃത്വത്തിൽ മിസൈലുകൾ വികസിപ്പിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്.
Adjust Story Font
16

