രാഹുലിന്‍റെ ജാക്കറ്റിനെ ചൊല്ലി ബിജെപി - കോണ്‍ഗ്രസ് വാക്പോര്

രാഹുലിന്‍റെ ജാക്കറ്റിനെ ചൊല്ലി ബിജെപി - കോണ്‍ഗ്രസ് വാക്പോര്
മേഘാലയയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധരിച്ചത് 70000 രൂപയുടെ ജാക്കറ്റെന്ന് ബിജെപി
മേഘാലയയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധരിച്ചത് 70000 രൂപയുടെ ജാക്കറ്റെന്ന് ബിജെപി. 2015ല്‍ സ്വന്തം പേര് തുന്നിയ കോട്ട് ധരിച്ചതിന് മോദിയെ വിമര്‍ശിച്ച രാഹുല്‍ വില കൂടിയ ജാക്കറ്റ് ധരിച്ചെത്തിയത് പ്രചാരണ ആയുധമാക്കുകയാണ് ബിജെപി. അതേസമയം ജാക്കറ്റ് സമ്മാനമായി കിട്ടിയതാണെന്നാണ് രാഹുലിന്‍റെ പ്രതികരണം.
2015ല്‍ റിപബ്ലിക് ദിന പരേഡിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ സ്വീകരിക്കാന്‍ സ്വന്തം പേര് തുന്നിച്ചേര്‍ത്ത കോട്ടിട്ട് മോദിയെത്തിയത് വാര്‍ത്തയായിരുന്നു. സ്യൂട്ട് ബൂട്ട് കീ സര്‍ക്കാര്‍ എന്നാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചത്. രാഹുല്‍ ജാക്കറ്റ് വിവാദമാക്കാന്‍ കിട്ടിയ അവസരം ബിജെപി പാഴാക്കിയില്ല. ജാക്കറ്റിന്‍റെ വില സഹിതമുള്ള സ്ക്രീന്‍ ഷോട്ട് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നെടുത്ത് രാഹുല്‍ ജാക്കറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
മോദി ഹിന്ദു ദേശീയവാദിയെന്ന പ്രതിച്ഛായ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം യൂറോപ്യന്‍ ഡിസൈനര്‍മാരുടെ ആരാധകനാണെന്ന് 2015ല്‍ വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗങ്ങളുമായി കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാഹുല്‍ ധരിച്ചത് ബര്‍ബറിയുടെ വിലകൂടിയ ജാക്കറ്റ് അല്ലെന്നും 700 രൂപ കൊടുത്താല്‍ വാങ്ങാനാകുമെന്നും കോണ്‍ഗ്രസ് നേതാവ് രേണുക ചൌധരി പറഞ്ഞു. ഷില്ലോങ് സ്വദേശിയായ ഒരാള്‍ തനിക്ക് സമ്മാനിച്ചതാണ് ആ ജാക്കറ്റെന്നാണ് രാഹുലിന്‍റെ പ്രതികരണം.
Adjust Story Font
16

