Quantcast

വിദ്യാര്‍ഥി പ്രക്ഷോഭം; മുംബൈയില്‍ റെയില്‍വേ ഗതാഗതം താറുമാറായി

MediaOne Logo

Subin

  • Published:

    3 Jun 2018 8:48 PM GMT

വിദ്യാര്‍ഥി പ്രക്ഷോഭം; മുംബൈയില്‍ റെയില്‍വേ ഗതാഗതം താറുമാറായി
X

വിദ്യാര്‍ഥി പ്രക്ഷോഭം; മുംബൈയില്‍ റെയില്‍വേ ഗതാഗതം താറുമാറായി

'നാല് വര്‍ഷത്തോളമായി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. പത്തോളം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഇതിങ്ങനെ മുന്നോട്ടുപോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല'

വിദ്യാര്‍ഥികളുടെ റെയില്‍ രോക്കോ പ്രക്ഷോഭത്തെ തുടര്‍ന്ന് മുംബൈയിലെ റെയില്‍ ഗതാഗതം താറുമാറായി. ജോലി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് റെയില്‍വേ കോളജുകളിലെ വിദ്യാര്‍ഥികളാണ് പ്രക്ഷോഭം നടത്തിയത്. രാവിലെ ഏഴ് മണി മുതല്‍ താനെ സിഎസ്ടി പാതയില്‍ ദാഗര്‍ മാട്ടുംഗ ലൈനില്‍ ആരംഭിച്ച ഉപരോധം പത്തരയോടെയാണ് അവസാനിപ്പിച്ചത്.

ദാഗര്‍ മാട്ടുംഗ പാതയിലെ നാല് റെയില്‍ പാളങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഉപരോധിച്ചത്. മുംബൈയുടെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് സ്തംഭിച്ചു. ദീര്‍ഘദൂര സര്‍വീസുകളേയും സമരം ബാധിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പൊലീസും റെയില്‍വേ അധികൃതരും വിദ്യാര്‍ഥികളുമായി ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട് ചര്‍ച്ചക്ക് തയ്യാറാണെന്ന് എംപി വഴി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തന്നെ അറിയിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിച്ചത്.

''നാല് വര്‍ഷത്തോളമായി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. പത്തോളം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഇതിങ്ങനെ മുന്നോട്ടുപോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല' സമരത്തിലുള്ള ഒരു വിദ്യാര്‍ഥി പ്രതികരിക്കുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തങ്ങളുമായി ചര്‍ച്ചക്കെത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

#WATCH: Railway traffic resumes between Dadar & Matunga, agitating railway job aspirants still present at the spot where they have been protesting, between Matunga & Chhatrapati Shivaji Terminus railway station. #Mumbai pic.twitter.com/J72KIhc38b

— ANI (@ANI) March 20, 2018

കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി വിഷയം ചര്‍ച്ച ചെയ്‌തെന്ന് മുംബൈ നോര്‍ത്ത് ഈസ്റ്റ് എംപി ക്രിതി സോമിയ ട്വീറ്റു ചെയ്തു. റെയില്‍വേ കോളജുകളിലെ അപ്രന്റീസുകള്‍ക്ക് റെയില്‍വേ പരീക്ഷകളില്‍ 20 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന വിവരം പരിഗണിക്കാമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞെന്നും ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ച് ചര്‍ച്ചക്ക് വരണമെന്നുമായിരുന്നു എംപി ആവശ്യപ്പെട്ടത്.

TAGS :

Next Story