Quantcast

യോഗിക്കെതിരെ ആഞ്ഞടിച്ച യുപി മന്ത്രിയെ അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചു

MediaOne Logo

Sithara

  • Published:

    3 Jun 2018 1:33 AM GMT

യോഗിക്കെതിരെ ആഞ്ഞടിച്ച യുപി മന്ത്രിയെ അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചു
X

യോഗിക്കെതിരെ ആഞ്ഞടിച്ച യുപി മന്ത്രിയെ അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചു

യോഗി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചതിന് പിന്നാലെ മന്ത്രി ഓം പ്രകാശ് രാജ്ഭറിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചതിന് പിന്നാലെ മന്ത്രി ഓം പ്രകാശ് രാജ്ഭറിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ആഘോഷിക്കാന്‍ എന്താണുള്ളത് എന്ന ചോദ്യവുമായി യോഗി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്ന് രാജ്ഭര്‍ വിട്ടുനിന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചത്.

അമ്പലങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്ന് രാജ്ഭര്‍ കഴിഞ്ഞ ദിവസം യോഗിയെ വിമര്‍ശിക്കുകയുണ്ടായി. സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. അഴിമതി അവസാനിപ്പിക്കും എന്നും കരുതി. പക്ഷേ അതുണ്ടായില്ലെന്ന് യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് കൂടിയായ മന്ത്രി തുറന്നടിച്ചു. ഭരണത്തില്‍ കാതലായ മാറ്റം വരുത്തിയില്ലെങ്കില്‍ ബിജെപി ഇനിയും തെരഞ്ഞെടുപ്പില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുമെന്നും രാജ്ഭര്‍ മുന്നറിയിപ്പ് നല്‍കി.

ആരും യുപി സര്‍ക്കാരിന്‍റെ പിഴവുകളെ ചോദ്യംചെയ്യുന്നില്ല. സത്യം തുറന്ന് പറയുന്നത് ധിക്കാരമാണെങ്കില്‍ താന്‍ ധിക്കാരിയാണെന്ന് രാജ്ഭര്‍ പറഞ്ഞു. യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്.

TAGS :

Next Story