ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കും

ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കും
ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം...
ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ക്രിമനില്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി പരിഗണിക്കും. ഡല്‍ഹി സ്വദേശിനി നഫീസാഖാന്‍ ആണ് കോടതിയെ സമീപിച്ചത്. ഈ മാസം 26ന് ആണ് കേസ് പരിഗണിക്കുക.
ബഹുഭാര്യത്വവും നിക്കാഹ് ഹലാല അഥവാ വിവാഹ മോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാനായി ശരിഅത്ത് നിയcപ്രകാരം നടത്തുന്ന ചടങ്ങ് കല്യാണവും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഭര്‍ത്താവ് രണ്ടാമതൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ശേഷം ഭര്‍തൃപീഡനത്തിനിരയാവുകയും ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹി സ്വദേശിനി നഫീസാഖാന്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജിയ സമര്‍പ്പിച്ചത്.
ഈ മാസം അഞ്ചിന് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വനി ഉപാധ്യയയും സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും മൗലികാവകാശ ലംഘനമാണെന്ന് ഈ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ശരീഅ കോടതികള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി കൈകൊള്ളാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നഫീസ് ഖാന്റെ ഹര്‍ജിക്കൊപ്പം 26 ന് അശ്വനി ഉപാധ്യായയുടെ ഹര്‍ജിയും കോടതി പരിഗണിച്ചേക്കും.
Adjust Story Font
16

