Quantcast

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പൊലീസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി

MediaOne Logo

Khasida

  • Published:

    3 Jun 2018 11:16 AM GMT

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പൊലീസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി
X

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പൊലീസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി

നായിക്കിന്റെ പ്രസംഗങ്ങള്‍ ധാക്ക ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതായി ആരോപിച്ച് പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി

ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ സാക്കിര്‍ നായിക്കിനെതിരെ പൊലീസ് നടപടിക്ക് നീക്കം. നായിക്കിന്റെ പ്രസംഗങ്ങള്‍ ധാക്ക ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതായി ആരോപിച്ച് പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുംബൈ പൊലീസിന്റെ നടപടി. പ്രസംഗങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പൊലീസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടിരുന്നു.

ബംഗ്ലാദേശ് സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളെ കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദേശം നല്‍കി. വിഷയം പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന്​​കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പ്രതികരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

ബംഗ്ലാദേശിലെ ഒരുവിഭാഗം മതനേതാക്കളില്‍ നിന്നും നായിക്കിന്റെ പ്രസംഗങ്ങള്‍ ഖുര്‍ആനെയോ നബി വചനങ്ങളെയോ അടിസ്ഥാനമാക്കിയല്ലെന്ന് പരാതി ലഭിച്ചതായി ബംഗ്ലാദേശ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ഹസനുല്‍ ഹഖും പറഞ്ഞു. ഏത് വിധത്തിലുമുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു നായിക്കിന്റെ പ്രതികരണം.

TAGS :

Next Story