Quantcast

സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

MediaOne Logo

Sithara

  • Published:

    4 Jun 2018 5:48 PM GMT

സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
X

സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

വിദ്വേഷ പ്രസംഗം നടത്തി, യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി

മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. വിദ്വേഷ പ്രസംഗം നടത്തുകയും യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് സാക്കിര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈ പ്രത്യേക കോടതിയിലാണ് കുറ്റപത്രം ഹാജരാക്കിയത്.

യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 58 പേജുകളുള്ള കുറ്റപത്രമാണ് ദേശീയ അന്വേഷണ എജന്‍സി മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. ഇസ്‍ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ സ്ഥാപകനും മതപ്രഭാഷകനുമായ സാക്കിര്‍ നായിക്ക് മതസ്പര്‍ദ്ധ പടര്‍ത്തുന്ന തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു, രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഗൂഢാലോചന നടത്തി, തുടങ്ങിയ കുറ്റങ്ങളും സാക്കിര്‍ നായിക്കിനെതിരെയുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി 150 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. അന്വേഷണത്തിനിടെ കണ്ടെത്തിയ ലഘുലേഖകള്‍ അടക്കമുള്ള 79 രേഖകളും മൊബൈല്‍ ഫോണ്‍, ലാപ്ടോപുകള്‍ തുടങ്ങി 604 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. നിരവധി സാമ്പത്തിക ക്രമക്കേടുകളും സാക്കിര്‍ നായിക്ക് നടത്തിയതായി കുറ്റപത്രത്തിലുണ്ട്. 2016 നവംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നിരവധി തവണ സാക്കിര്‍ നായിക്കിന് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ലെന്നും ഇപ്പോള്‍ ഒളിവിലാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

TAGS :

Next Story