Quantcast

അധ്യക്ഷ സ്ഥാനം രാജിവച്ച് അജയ് മാക്കന്‍, കേജ്‍രിവാളിനുള്ള തിരിച്ചടിയെന്ന് യോഗേന്ദ്ര യാദവ്

MediaOne Logo

admin

  • Published:

    5 Jun 2018 10:20 AM IST

അധ്യക്ഷ സ്ഥാനം രാജിവച്ച് അജയ് മാക്കന്‍, കേജ്‍രിവാളിനുള്ള തിരിച്ചടിയെന്ന് യോഗേന്ദ്ര യാദവ്
X

അധ്യക്ഷ സ്ഥാനം രാജിവച്ച് അജയ് മാക്കന്‍, കേജ്‍രിവാളിനുള്ള തിരിച്ചടിയെന്ന് യോഗേന്ദ്ര യാദവ്

എഎപിയെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നായിരുന്നു ആദ്യ ഫലസൂചനകളെങ്കിലും അധികം വൈകാതെ തന്നെ ലീഡ് നിലയില്‍ എഎപി

ഡല്‍ഹി ജനത മുഖ്യനെ ത്യജിച്ച് പ്രധാനമന്ത്രിക്ക് വോട്ട് നല്‍കിയതായി മുന്‍ എഎപി നേതാവും സ്വരാജ് ഇന്ത്യയുടെ സ്ഥാപകനുമായ യോഗേന്ദ്ര യാദവ്. അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രകടമായത്. തന്‍റെ പാര്‍ട്ടിയായ സ്വരാജ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഒരു തുടക്കം മാത്രമായിരുന്നുവെന്നും വലിയ സീറ്റുകള്‍ നേടാനായിരുന്നില്ല മത്സര രംഗത്തിറങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ അറിയിച്ചു. രാജിക്കത്ത് ഇന്നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷക്കും ഉപാധ്യക്ഷനും കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. എഎപിയെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നായിരുന്നു ആദ്യ ഫലസൂചനകളെങ്കിലും അധികം വൈകാതെ തന്നെ ലീഡ് നിലയില്‍ എഎപി കോണ്‍ഗ്രസിന് മുന്നിലെത്തി.

TAGS :

Next Story