Quantcast

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വി വരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

MediaOne Logo

admin

  • Published:

    5 Jun 2018 9:48 AM GMT

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വി വരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
X

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വി വരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള എല്ലാ റോഹിങ്ക്യകളും നിയമവിരുദ്ധ അഭയാര്‍ത്ഥികളാണെന്നും നാടുകടത്തുമെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

രാജ്യത്തുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വി വരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.ആഭ്യന്തമന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. രാജ്യത്ത് നിലവിലുള്ള എല്ലാ റോഹിങ്ക്യകളും നിയമവിരുദ്ധ അഭയാര്‍ത്ഥികളാണെന്നും നാടുകടത്തുമെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

യുഎന്‍ മനുഷ്യാവകാശകമ്മീഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കിലും അല്ലെങ്കിലും നിയമവിരുദ്ധ കുടിയേറ്റക്കാരാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളെന്നും‍ അഭയാര്‍ഥികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്നുമുള്ള ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കേന്ദ്ര നിര്‍ദേശം.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥികളുടെ കണക്കുകളും വിവരങളും ശേഖരിക്കാനാണ് കേന്ദ്ര ആഭ്യന്തമന്ത്രാലസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

40,000ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.സൈനിക നടപടി ശക്തമായിരിക്കെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്ന ഇന്ത്യയുടെ നടപടിയേക്കാള്‍ കൂട്ടക്കുരുതി നടത്തുന്നതാണ് നല്ലതെന്നും സമാധാനത്തോടെ വസിക്കാനുള്ള സാഹചര്യമാണ് തങ്ങള്‍ക്കാവശ്യമെന്നുമാണ് അഭയാര്‍ത്ഥികളുടെ പ്രതികരണം. ഇക്കാര്യമാവശ്യപ്പെട്ട് അഭയാര്‍ത്ഥികളില്‍ 2 പേര്‍ സുപ്രീംകോടതിയെ സമീപിക്കുകയും കോടിതി കേന്ദ്രത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story