Quantcast

എസ് സി,എസ്ടി നിയമം; മാര്‍ഗരേഖയില്‍ കേന്ദ്രം പുനപ്പരിശോധന ഹരജി നല്‍കി

MediaOne Logo

Jaisy

  • Published:

    5 Jun 2018 11:15 PM IST

എസ് സി,എസ്ടി നിയമം; മാര്‍ഗരേഖയില്‍ കേന്ദ്രം പുനപ്പരിശോധന ഹരജി നല്‍കി
X

എസ് സി,എസ്ടി നിയമം; മാര്‍ഗരേഖയില്‍ കേന്ദ്രം പുനപ്പരിശോധന ഹരജി നല്‍കി

വിധിക്കെതിരെ ഭരണ പ്രതിപക്ഷ പ്രതിഷേധവും ദലിത് സംഘടനകളുടെ പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് നടപടി

എസ് സി,എസ്ടി നിയമത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധന ഹരജി നല്‍കി. വിധിക്കെതിരെ ഭരണ പ്രതിപക്ഷ പ്രതിഷേധവും ദലിത് സംഘടനകളുടെ പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് നടപടി. നിയമത്തിലെ സുപ്രീം കോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ചു വിവിധ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീസംസ്ഥാനങ്ങളില്‍ തുടരുകയാണ്. ബന്ദിനിടെ പലയിടങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.ദലിതരെയും ആദിവാസികളെയും സമൂഹത്തിന്റെ താഴെ തട്ടില്‍ നിര്‍ത്തുക എന്നത് ആര്‍എസ്എസ് അജണ്ടയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. .

TAGS :

Next Story