ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി; യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് മര്‍ദനമേറ്റിട്ട്

ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി; യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് മര്‍ദനമേറ്റിട്ട്
കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് യുവതിയുടെ അച്ഛന്‍ പപ്പുസിങ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പപ്പുസിങിനെ അതുല്‍ സിങും കൂട്ടാളികളും മര്‍ദ്ദിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്...
ബിജെപി എം.എല്‍.എ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത് ശാരീരിക മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങിനെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ച യുവതിയെയും കുടുംബത്തിനെയും ഞായറാഴ്ച്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് യുവതിയുടെ അച്ഛന്‍ പപ്പുസിങ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പപ്പുസിങിനെ അതുല്‍ സിങും കൂട്ടാളികളും മര്‍ദ്ദിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. മാരകമായി പരുക്കേറ്റിട്ടും ഇയാള്‍ ചികിത്സ തേടിയില്ല. മര്‍ദനത്തിലേറ്റ പരുക്കാണ് മരണകാരണം. ഉനാവോ പീഡനക്കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രത്യക സംഘം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പപ്പുസിങിന്റെ മരണവും മറ്റു വിഷയങ്ങളും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചു. കസ്റ്റഡി മരണത്തില് രണ്ട് ഓഫീസര്‍മാരാടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
യുവതിയുടെ കുടുംബം താഴ്ന്ന ജാതിക്കാരാണെന്നും രാഷ്ട്രീയ പ്രതിയോഗികള്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുകയാണെന്നും ശ്രമമാണിതെന്നുമായിരുന്നു കുല്‍ദീപ് സെന്‍ഗറിന്റെ പ്രതികരണം. വിഷയത്തില്‍ യുപി മുഖ്യമന്ത്രി രാജിവെക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

