Quantcast

യോഗി ഭോഗി, ചെരുപ്പ് കൊണ്ട് മുഖത്തടിക്കാന്‍ തോന്നിയെന്ന് ഉദ്ധവ് താക്കറെ

MediaOne Logo

Sithara

  • Published:

    5 Jun 2018 4:54 AM GMT

യോഗി ഭോഗി, ചെരുപ്പ് കൊണ്ട് മുഖത്തടിക്കാന്‍ തോന്നിയെന്ന് ഉദ്ധവ് താക്കറെ
X

യോഗി ഭോഗി, ചെരുപ്പ് കൊണ്ട് മുഖത്തടിക്കാന്‍ തോന്നിയെന്ന് ഉദ്ധവ് താക്കറെ

ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ വാക്പോര്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ വാക്പോര്. ‌ഛത്രപതി ശിവജിയുടെ ചിത്രത്തില്‍ പൂമാലയണിയിച്ചപ്പോള്‍ യോഗി ചെരുപ്പ് അഴിച്ചുവെക്കാതിരുന്നതാണ് ഉദ്ധവിനെ പ്രകോപിപ്പിച്ചത്. ചെരുപ്പ് കൊണ്ട് യോഗിയുടെ മുഖത്തടിക്കാനാണ് തനിക്ക് തോന്നിയതെന്ന് ശിവസേന മുഖപത്രമായ സാംമ്നയില്‍ എഴുതിയ ലേഖനത്തില്‍ ഉദ്ധവ് വിശദീകരിച്ചു.

യോഗിയെന്ന് വിളിക്കാനുള്ള യോഗ്യത അയാള്‍ക്കില്ലെന്നും ഭോഗിയാണ് ആദിത്യനാഥെന്നും ഉദ്ധവ് വിമര്‍ശിച്ചു. യോഗി ആയിരുന്നെങ്കില്‍ എല്ലാം ത്യജിച്ച് ഗുഹക്കുള്ളില്‍ പോയി സന്യസിച്ചേനെ. എന്നാല്‍ മുഖ്യമന്ത്രി കസേരയിലിരിക്കുകയാണ് അയാള്‍ ചെയ്തതെന്നും ഉദ്ധവ് പറഞ്ഞു.

ആരോപണങ്ങള്‍ക്ക് മറുപടിയുമായി യോഗിയും രംഗത്തെത്തി. എങ്ങനെ പെരുമാറണമെന്ന് ഉദ്ധവ് താക്കറെയില്‍ നിന്നും പഠിക്കേണ്ട കാര്യം തനിക്കില്ല. ഉദ്ധവിനേക്കാള്‍ സംസ്കാരം തനിക്കുണ്ടെന്നും യോഗി പറഞ്ഞു.

TAGS :

Next Story